കൊയിലാണ്ടി: കൊയിലാണ്ടി -താമരശ്ശേരി -മഞ്ചേരി -പാലക്കാട് റൂട്ടില്‍ മെയ് 12 മുതല്‍ സർവീസ് നടത്തുമെന്ന് അറിയിച്ച ട്രാന്‍സ്‌പോര്‍ട്ട് ബസ് യാത്ര ആരംഭിക്കുന്നതിന് മുമ്പെ തടസ്സം. ഷെഡ്യുള്‍ പരിഷ്‌ക്കരണം നടക്കുന്നതിനാലാണ് ഈ റൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വിശദീകരണം.
പുലര്‍ച്ചെ 4.50ന് താമരശ്ശേരി ഡിപ്പോയില്‍ നിന്ന് യാത്ര തുടങ്ങുന്ന ബസ്സ് 5.15ന് ബാലുശ്ശേരിയിലും 5.45 ന് കൊയിലാണ്ടിയിലും എത്തിയ ശേഷം രാവിലെ 5.55ന് കൊയിലാണ്ടിയില്‍ നിന്ന് യാത്ര ആരംഭിക്കും.
ബാലുശ്ശേരി, താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് വഴി 11.35ന് ബസ് പാലക്കാട് എത്തുന്ന തരത്തിലായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. തിരിച്ച് ഉച്ചയ്ക്ക് 12.35ന് പാലക്കാട് നിന്ന് മടക്ക യാത്രയാരംഭിച്ച് വൈകീട്ട് 5.50ന് കൊയിലാണ്ടിയില്‍ തിരിച്ചെത്തുന്ന രൂപത്തിലായിരുന്നു യാത്ര നിശ്ചയിച്ചത്. ശേഷം ആറ് മണിക്ക് കൊയിലാണ്ടിയില്‍ നിന്ന് യാത്ര തുടങ്ങി 6.55ന് താമരശ്ശേരി ഡിപ്പോയില്‍ തിരിച്ചെത്തും.
ഒട്ടെറെ യാത്രക്കാര്‍ സ്വാഗതം ചെയ്ത കെ.എസ്.ആര്‍.ടി.സിയുടെ ആ സര്‍വ്വീസാണ് സർവീസ് തുടങ്ങും മുമ്പെ തന്നെ നിര്‍ത്തിവെച്ചത്.