ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ദു​ബൈ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ മേ​യ്​ 28ഓ​ടെ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ

ദു​ബൈ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ച മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ മേ​യ്​ 28ഓ​ടെ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ഓ​ൺ പാ​സി​വ്, ഇ​ക്വി​റ്റി, മ​ഷ്‌​റ​ഖ്, എ​ന​ർ​ജി മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് മേ​യ് 28ഓ​ടെ പു​നഃ​സ്ഥാ​പി​ക്കു​ക​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ് (ആ​ർ.​ടി.​എ)​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഴ​ക്കെ​ടു​തി ബാ​ധി​ച്ച സ്​​റ്റേ​ഷ​നു​ക​ളി​ൽ എ​ല്ലാ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചാ​ണ്​ ട്രെ​യി​ൻ യാ​ത്ര പു​നഃ​സ്ഥാ​പി​ക്കു​ക. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര​ക്ക്​ ഏ​റ്റ​വും മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ ​പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ണോ​യെ​ന്ന്​ പ​രീ​ക്ഷ​ണ​വും ന​ട​ത്തും.

എ​പ്രി​ൽ 16ന്​ ​പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ്​ മെ​ട്രോഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്കം ത​ന്നെ മി​ക്ക സ്​​റ്റേ​ഷ​നു​ക​ളി​ലെ​യും പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക്​ സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കൂ​ടു​ത​ൽ സൂ​ക്ഷ്മ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മു​ള്ള നാ​ല്​ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ നി​ല​വി​ൽ സ​ർ​വി​സി​ല്ലാ​ത്ത​ത്. ദു​ബൈ മെ​ട്രോ ഓ​പ​റേ​ഷ​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ചാ​ർ​ജു​ള്ള കി​യോ​ലി​സ്, മി​സ്തു​ബ്​​ഷി ഹെ​വി ഇ​ൻ​ഡ​സ്​​ട്രീ​സ്​ എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ആ​ർ.​ടി.​എ സ​ർ​വി​സ്​ പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​തി​വേ​ഗ ശ്ര​മം നടത്തു​ന്ന​ത്.

സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ വ​രെ, 150ലേ​റെ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ച സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​ത്​ തു​ട​രും. മൂ​ന്നു റൂ​ട്ടു​ക​ളി​ലാ​യാ​ണ്​ ബ​സു​ക​ൾ സ​ർ​വീസ്​ ന​ട​ത്തു​ക. ബി​സി​ന​സ്​ ബേ ​സ്​​റ്റേ​ഷ​നി​ൽ​ നി​ന്ന്​ ഓ​ൺ പാ​സി​വി​ലേ​ക്ക്​ മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്, മ​ശ്​​റ​ഖ്, ഇ​ക്വി​റ്റി, ദു​ബൈ ഇ​ന്‍റ​ർ​നെ​റ്റ്​ സി​റ്റി, അ​ൽ​ഖെ​ൽ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ വ​ഴി​യാ​ണ്​ ബ​സ്​ സ​ർ​വീസ് ഉള്ളത്.

Leave a Reply

Your email address will not be published.

Previous Story

ഒമാന്‍ എയര്‍, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

Next Story

കൊയിലാണ്ടി – പാലക്കാട് റൂട്ടില്‍ സർവീസ് നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ആരംഭിക്കുന്നതിന് മുമ്പേ തടസം

Latest from Main News

അധ്യയന വർഷാരംഭത്തിൽ പഠനോപകരണങ്ങളുടെ വിലക്കയറ്റം തടയാൻ ഇടപെടലുമായി കൺസ്യൂമർഫെഡ്

പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പഠനോപകരണങ്ങളുടെ വിലക്കയറ്റം തടയാൻ കൺസ്യൂമർഫെഡിൻ്റെ ഇടപെടൽ. എല്ലാ ജില്ലകളിലും സ്റ്റുഡൻ്റ് മാർക്കറ്റുകൾ തുറക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം 

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില ട്രെയിനുകളില്‍ സതേൺ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു

അവധിക്കാല തിരക്ക് പരിഗണിച്ച് സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില ട്രെയിനുകളില്‍ സതേൺ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു. ഏപ്രില്‍ 18 മുതല്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്യും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്യും. കഴിഞ്ഞ വർഷം ഡിസംബറിൽ തുറമുഖം വാണിജ്യ ആവശ്യങ്ങൾക്കായി

ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളവും

ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളവും. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക്

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും