ഒമാന്‍ എയര്‍, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

സര്‍വീസുകളുടെ ആവശ്യകത ഉയര്‍ന്നതോടെ ഒമാന്‍ എയര്‍, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഇന്ത്യ, യൂറോപ്പ് തായ്‌ലന്‍ഡ്, മലേഷ്യ, എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ പ്രഖ്യാപിച്ചു.

കോഴിക്കോടേക്ക് ഉള്‍പ്പെടെയാണ് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ക്വാലാലംപൂര്‍, കോഴിക്കോട്, ബാങ്കോക്ക്, മിലാന്‍, സുറിച്ച്, ദാറുസ്സലാം-സാന്‍സിബാര്‍, ഫുക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതായി കമ്പനി അറിയിച്ചത്.

മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഈ അധിക സേവനങ്ങൾ പ്രയോജനകരമാകും.നിലവിൽ സര്‍വീസുകൾ ഇല്ലാത്ത സൂറിച്ചിലേക്ക് ഒക്ടോബർ 5 മുതൽ പ്രതിവാരം 3 സര്‍വീസുകൾ ആരംഭിക്കും.

Leave a Reply

Your email address will not be published.