വരൾച്ച മൂലം കൃഷിക്ക് സംഭവിച്ച നാശനഷ്ടങ്ങൾ നേരിൽ കണ്ടറിഞ്ഞ് കൃഷി വകുപ്പിലെ വിദഗ്ധസംഘം

ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വിദഗ്ധ സംഘം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സന്ദർശനം നടത്തിയത്. കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൃഷി ശാസ്ത്രജ്ഞരും ബ്ലോക്ക്-പഞ്ചായത്ത് തല കൃഷി ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം.

ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചി രിക്കുന്നത് വാഴ കൃഷി ക്കാണ്. കുരുമുളക്, ജാതി, കൊക്കോ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകൾക്കും സാരമായി തന്നെ നാശനഷ്ടം സംഭവിച്ചതായി സംഘം വിലയിരുത്തി. ജലസേചന സൗകര്യമുള്ള കൃഷിയി ടങ്ങളിൽ പോലും ജലസ്രോതസ്സുകൾ വറ്റിയതോടെ ജലസേചനം തടസ്സപ്പെടുകയും കടുത്ത വേനലിൽ വിളനാശം സംഭവിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വേനൽമഴ ലഭ്യമാകാതെ വന്നാൽ വിളനാശത്തിന്റെ അളവ് ഇനിയും വർധിക്കും.

 

വരൾച്ചയുടെ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി ഓരോ കൃഷി സ്ഥലങ്ങളിലും മഴവെള്ള
സംഭരണി സ്ഥാപിക്കുകയും ജലസ്രോതസ്സുകൾ പരമാവധി നന്നാക്കി ഉപയോഗപ്പെടുത്തുകയും മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മണ്ണിളക്കൽ, പുതയിടൽ പോലുള്ള കാർഷിക പ്രവൃത്തികൾ ചെയ്ത് മണ്ണ് സംരക്ഷിച്ചു നിർത്തുകയും മൈക്കോറൈസ പോലുള്ള സൂക്ഷ്മാണുക്കളെ മണ്ണിൽ വിന്യസിപ്പിച്ച്‌ സസ്യങ്ങളുടെയും മണ്ണിന്റെയും ആരോഗ്യം സംരക്ഷിച്ച് നിർത്തുകയും വേണം.

കോഴിക്കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജയേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ ശ്രീവിദ്യ എം കെ,
പ്രിയ മോഹൻ, ബിന്ദു ആർ, കൃഷി ശാസ്ത്രജ്ഞരായ ഡോ. ഷിജിനി എം, ഡോ. ശ്രീറാം, ഡോ. സഫിയ എൻ ഇ,
കൃഷി ഓഫീസർമാരായ ഫൈസൽ, അഞ്ജലി, മൊയ്തീൻഷാ, രേണുക കൊള്ളീരി, രാജശ്രീ, ദർശന ദിലീപ് കെ
സി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്നു മുതൽ നൽകാം

Next Story

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും

Latest from Local News

കുട്ടികൾക്ക് സുരക്ഷയുടെ പാഠം; കൂത്താളി എ.യു.പി. സ്കൂളിൽ ഫയർഫോഴ്സ് ബോധവൽക്കരണം

പേരാമ്പ്ര : കൂത്താളി എ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി സുരക്ഷിതബാല്യം എന്ന വിഷയത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസും അഗ്നിശമനോപകരണങ്ങളുടെ പ്രവർത്തനപ്രദർശനവും

വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു

കോഴിക്കോട്:വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു. കൈനാട്ടി സ്വദേശി വിജിനയാണ് മരിച്ചത്. സ്‌കൂട്ടറിൽ യാത്ര ചെയ്യവേ പിൻസീറ്റിൽ നിന്ന് വീണ്

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-10-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 10-10-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

പരിസ്ഥിതിയെ തകർക്കുന്നവരെ ജയിലിലടയ്ക്കണം, മുഖ്യമന്ത്രിക്ക് കത്തുകളുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: പരിസ്ഥിതിയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാൽ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ചിങ്ങപുരം

ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി

കൊയിലാണ്ടി: ശബരിമലയിലെ സ്വർണ്ണ വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ