തുടർച്ചയായി കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണ് ചൂട്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രി, കോഴിക്കോട് 37 ഡിഗ്രി എന്നിങ്ങനെയാണ്. എറണാകുളം, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലും 37 ഡിഗ്രി തുടരും. ഇന്നലെ പുനലൂരിലാണ് (40 ഡിഗ്രി സെൽഷ്യസ്) സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
