പകർച്ചവ്യാധി നിയന്ത്രണം; മേപ്പയ്യൂരിൽ മുൻകരുതൽ നടപടി തുടങ്ങി

പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിപുലമായ യോഗം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, വാർഡ് വികസനസമതി കൺവീനർമാർ, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ, മോട്ടോർ തൊഴിലാളി സംഘടനകൾ, കുടുംബശ്രീ ഭാരവാഹികൾ എന്നിവരുടെനേതൃത്വത്തിൽ കർമ്മപദ്ധതികൾ ആവിഷ്കരിച്ചു.

പ്രസിഡണ്ട് കെ.ടി.രാജൻഅധ്യക്ഷത വഹിച്ചു. വൈ.പ്രസിഡണ്ട് എൻ.പി ശോഭ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, സെക്രട്ടറി കെ പി അനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ വിജിത്ത്, സി എം ബാബു, ടി കെ അബ്ദുറഹിമാൻ, നിഷാദ് പൊന്നങ്കണ്ടി, കെ വി നാരായണൻ, മേലാട്ട് നാരായണൻ എ, സ്ക്വയർ നാരായണൻ എന്നിവർ സംസാരിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ കെ കെ പങ്കജൻ, കൃഷി ഓഫീസർ അപർണ, ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാനാധ്യാപിക ജയിന്‍ റോസ്, പഞ്ചായത്ത് എച്ച്.ഐ. സൽനലാൽ, സി.ഡി എസ് ചെയർപേഴ്സൺ ഇ. ശ്രീജ,എന്നിവർ വിവിധ വകുപ്പുകൾ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു.

പന്ത്രണ്ടാം തീയതി ഡ്രൈ ഡേ ആചരിക്കുക, പത്തൊമ്പതാം തീയതി വാർഡ് ശുചീകരണം നടത്തുക, 25 മുതൽ ടൗൺ ശുചീകരണം നടത്തുക. 27, 28 തീയതികളിൽ സ്കൂൾ പരിസരവും 15 മുതൽ 30 വരെ പഞ്ചായത്തിലെ മുഴുവൻ തോടുകളും കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ വൃത്തിയാക്കുക. പി.ഇ. സി. യോഗം വിളിക്കുക.

പദ്ധതിയുടെ സുഗമമായ  നടപ്പിനായി വാർഡ് വികസന സമിതിയും വാർഡ്സാനിറ്ററി സമിതിയും ഉടൻതന്നെ വിളിച്ചുകൂട്ടാൻ തീരുമാനിച്ചു. ചടങ്ങിൽ ടൗൺ വാർഡ് മെമ്പർ റാമ്പിയ എടത്തിക്കണ്ടി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

Next Story

ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന