കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

ഇന്ന് രാവിലെ ആറുമണിയോടെ കൂടിയാണ് ഉള്ളിയേരി പഞ്ചായത്തിലെ ഉള്ളൂർ ആമ്പത്ത് മീത്തൽ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ ചെട്ടിയാം കണ്ടി വീട്ടിൽ കണാരൻ  എന്നയാളുടെ ഭാര്യ ചിരുത (86) കിണറ്റിൽ വീണത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ നാട്ടുകാരനായ അനീഷ് ചാത്തോത്ത് ഹൗസ് എന്നയാൾ സ്ത്രീയെ പരിക്കുകൾ കൂടാതെ പിടിച്ചു നിൽക്കുകയായിരുന്നു.

അതിന് ശേഷം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിജിത്ത് സി ചെയർനോട്ടിന്റെ സഹായത്തോടു കൂടി കിണറ്റിൽ ഇറങ്ങുകയും ഏകദേശം 70 അടി താഴ്ചയും, ഒരു മീറ്റർ വെള്ളവും, രണ്ട് തട്ടിലും ഉണ്ടാക്കിയതും, ആൾമറ ഇല്ലാത്തതും, ഉപയോഗശൂന്യവുമായ കിണറ്റിൽ ഇറങ്ങുകയും റെസ്ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെ നാട്ടുകാരുടെയും സഹായത്തോടു കൂടി ചിരുതയെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു. പിന്നീട് സഹായത്തിന് ഇറങ്ങിയ അനീഷിനെയും സുരക്ഷിതമായി മുകളിൽ എത്തിച്ചു.

കാര്യമായി പരിക്കേൽക്കാത്ത ചിരുതയെ  സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ചു. ഗ്രേഡ്ASTO മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇഎം, അനൂപ് എന്‍പി, ബബീഷ് പി എം, വിഷ്ണു എസ്, സജിത്ത് പി കെ, ഷാജു, ഹോം ഗാർഡ് പ്രദീപ്, രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

Next Story

പകർച്ചവ്യാധി നിയന്ത്രണം; മേപ്പയ്യൂരിൽ മുൻകരുതൽ നടപടി തുടങ്ങി

Latest from Local News

അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാവണം; കെ എം അഭിജിത്ത്

കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.