കോഴിക്കോട്: ബാഗ്ലൂരിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് കോഴിക്കോട് ഭാഗങ്ങളിൽ വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മാത്തോട്ടം ഷംജാദ് മൻസിൽ ഷഹൽ.യു (23) നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിൻ്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫും, ചേവായൂർ ഇൻസ്പക്ടർ എം.ടി ജേക്കബിൻ്റെ നേതൃത്വ ത്തിലുള്ള ചേവായൂർ പോലീസും നടത്തിയ അന്വേക്ഷണത്തിലാണ് അറസ്റ്റ് ചെയ്തത്.
2023 ഒക്ടോബർ 21 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചേവായൂർ പോലീസും, ഡാൻസാഫും ചേർന്ന് കണ്ണാടിക്കൽ ഒറ്റകണ്ടത്തിൽ വീട്ടിൽ കാമിൽ ജബ്ബാർ എന്നറിയപെടുന്ന ജാസർ അറാഫത്തിനെ 66.650 ഗ്രാം രാസ ലഹരിയുമായി പിടികൂടിയിരുന്നു. തുടർന്ന് വിശദമായ അന്വേക്ഷണം നടത്തിയതിൽ ജാസറിന് ബ്ലാഗ്ലൂരിൽ നിന്ന് എം ഡി എം.എ എടുത്ത് കൊടുത്തതും., ലഹരി മരുന്ന് വാങ്ങുന്നതിനുളള പണമിടപാടുകൾ നടത്തിയതും, ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് ലഹരി മരുന്ന് കൊണ്ടു വരാൻ എല്ലാവിധ ഒരുക്കങ്ങൾ നടത്തി കൊടുത്തതും ഷഹലാണ്. ജാസറിനെ പിടികൂടിയതിൽ ഷഹൽ ഒളിവിൽ പോകുകയായിരുന്നു.
പിടിക്കപെടാതിരിക്കാൻ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വാട്സ് ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത് ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ് ആപ്പ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഇയാളെ കുറിച്ച് ആർക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പോലീസിനെ ഏറെ കുടുക്കി എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഷഹലിന് മുമ്പ് ടൗൺ സ്റ്റേഷനിൽ മയക്ക് മരുന്ന് കേസ് ഉണ്ട്. കോഴിക്കോട്ടേക്ക് ലഹരി മരുന്ന് കൊണ്ടു വരുന്ന സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാളാണ് ഷഹൽ’.
ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ.കെ. അനീഷ് മൂസേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ , സുനോജ് കാരയിൽ, ചേവായൂർ സ്റ്റേഷനിലെ എസ്.ഐ സജി മാണിയാടത്ത്, എസ്.സി പി.ഒ സന്ദീപ് സെബാസ്റ്റ്യൻ എന്നിവർ അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നു.