എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം ബുധനാഴ്‌ച. വൈകീട്ട്‌ മൂന്നിന് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റിലെ പി.ആർ.ഡിയിൽ ഫലം പ്രഖ്യാപിക്കും. ടി.എച്ച്‌.എസ്‌.എൽ.സി, എ.എച്ച്‌.എസ്‌.എൽ.സി പരീക്ഷ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 4,27,105 വിദ്യാർഥികളാണ്‌ ഇക്കുറി പരീക്ഷയെഴുതിയത്‌. കഴിഞ്ഞവർഷം 99.70 ശതമാനത്തോടെ റെക്കോഡ്‌ വിജയമാണ്‌ എസ്‌.എസ്‌.എൽ.സിയിലുണ്ടായത്‌.

ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഫലപ്രഖ്യാപനം വ്യാഴാഴ്‌ച ഉച്ചക്ക്‌ മൂന്നിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. 4,41,120 പേർ ഹയർസെക്കൻഡറിയിലും 29,300 പേർ വൊക്കേഷനൽ ഹയർസെക്കൻഡറിയിലും പരീക്ഷയെഴുതിയിട്ടുണ്ട്‌. കഴിഞ്ഞ വർഷം പ്ലസ്‌ ടുവിന്‌ 82.95 ശതമാനവും വി.എച്ച്‌.എസ്‌.ഇക്ക്‌ 78.39 ശതമാനവും വിജയമുണ്ടായിരുന്നു.പ്രഖ്യാപനശേഷം വൈകീട്ട്‌ നാലു മുതൽ പി.ആർ.ഡിയുടെ PRD LIVE മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ഫലം ലഭ്യമാകും.

https://pareekshabhavan.kerala.gov.inwww.prd.kerala.gov.inhttps://sslcexam.kerala.gov.inhttps://results.kite.kerala.gov.in എന്നിവയിൽ പത്താം ക്ലാസ്‌ ഫലം ലഭ്യമാകും. കൂടാതെ കൈറ്റിന്റെ ‘സഫലം 2024’ എന്ന മൊബൈൽ ആപ്പിലൂടെയും ഫലമറിയാം. വ്യക്‌തിഗത ഫലത്തിന് പുറമേ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യു ജില്ലാതലങ്ങളിലുള്ള റിസൽട്ട്‌ അവലോകനവും വിഷയാധിഷ്‌ഠിത അവലോകനങ്ങളും ലഭ്യമാകും. റിസൽട്ട്‌ അനാലിസിസ്‌ എന്ന ലിങ്ക്‌ വഴി ലോഗിൻ ചെയ്യാതെ തന്നെ റിസൽട്ട്‌ ലഭിക്കും. ഗൂഗിൾ ആപ്‌ സ്‌റ്റോറിൽ നിന്നാണ്‌ Saphalam 2024 എന്ന ആപ്‌ ഡൗൺലോഡ്‌ ചെയ്യേണ്ടത്‌.

Leave a Reply

Your email address will not be published.

Previous Story

ബാഗ്ലൂരിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് കോഴിക്കോട് ഭാഗങ്ങളിൽ വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്തു

Next Story

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 3

വാത്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? ശ്രീ നാരദ മഹർഷി   മഹാവിഷ്ണുവിൻ്റെ ശംഖിന്റെ പേരെന്ത് ? പാഞ്ചജന്യം  

നിമിഷപ്രിയ : വിദ്വേഷ പ്രചരണം തടയണം – സലീം മടവൂർ

മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 19-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 19-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ `👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ രവികുമാർ 👉ഇ.എൻടിവിഭാഗം ഡോ.സുമ’

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

കാലവര്‍ഷം: ജില്ലയിലുണ്ടായത് 44 കോടിയുടെ കൃഷിനാശം ഏറ്റവും കൂടുതല്‍ നാശം തോടന്നൂര്‍ ബ്ലോക്കില്‍ -18.7 കോടി, കൂടുതല്‍ ബാധിച്ചത് വാഴ കര്‍ഷകരെ

ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകള്‍.