കൊയിലാണ്ടി: സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നാല് വര്‍ഷ ബിരുദ പ്രേഗ്രാം(ബി.എ.ഉറുദു) ആരംഭിക്കാന്‍ തീരുമാനം.എം.എല്‍.എമാരായ കാനത്തില്‍ ജമീല,ടി.പി.രാമകൃഷ്ണന്‍,ഉര്‍ദു ഡിപ്പാര്‍ട്ട്‌മെന്റ് ഡെവലപ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഡോ.സി.രജിന എന്നിവര്‍ ഇത് സംബന്ധിച്ച് സര്‍വ്വകലാശാലയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2024 അക്കാദമിക് വര്‍ഷത്തില്‍ നാല് വര്‍ഷ ഉറുദു ബിരുദ പ്രോഗ്രാം ആരംഭിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ ബി.എ സംസ്‌കൃത സാഹിത്യം,വേദാന്തം,ജനറല്‍ എന്നിവ കോഴ്‌സുകളും എം.എ സംസ്‌കൃത സാഹിത്യം,സംസ്‌കൃത വേദാന്തം,സംസ്‌കൃതം ജനറല്‍ ,എം.എ.ഉറുദു,എം.എ മലയാളം കോഴ്‌സുകളും കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലുണ്ട്. ബി.എ ഉറുദു കോഴ്‌സ് തുടങ്ങണമെന്നത് കാലങ്ങളായുളള ആവശ്യമായിരുന്നു. മുമ്പ് ഇവിടെ എം.എ ഹിന്ദി കോഴ്‌സ് ഉണ്ടായിരുന്നു.എന്നാല്‍ പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു.എം.എ വേദാന്ത കോഴ്‌സും കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നിര്‍ത്തലാക്കാന്‍ ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വകലാശാല തീരുമാനം പിന്‍വലിക്കുകയായിരുന്നു.