ചർമ്മ സംരക്ഷണം ആഗ്രഹിക്കുന്നുവോ… കാരറ്റ് ജ്യൂസ് ശീലമാക്കൂ

നമ്മളില്‍ പലര്‍ക്കും ക്യാരറ്റിന്റെ ശരിയായ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയില്ല. ശരീരത്തിനും ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ക്യാരറ്റ് ജ്യൂസ് വളരെ നല്ലതാണ്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. ക്യാരറ്റിലുള്ള ബീറ്റ-കെരോട്ടിന്‍ ആണ് ഇതിന് സഹായകമാകുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നുണ്ട്. ക്യാരറ്റിലുള്ള ആന്റി-ഓക്‌സിഡന്റ്‌സും വൈറ്റമിന്‍ ഇയും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സുരക്ഷിതരാക്കുന്നു.

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നു. രാവിലെ തന്നെ ഇത് കഴിക്കുന്നത് കൂടുതല്‍ നല്ലതാണ്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് സഹായിക്കുന്നു. മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. ക്യാരറ്റിലുള്ള പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം കൂടി സുരക്ഷിതമാവുന്നു. ഭംഗിയുള്ള ചര്‍മ്മത്തിനായി രാവിലെ അല്‍പം ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് സഹായിക്കും.

ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നതും, അതുപോലെ പാടുകളും മറ്റും ഒഴിവാക്കാനും ക്യാരറ്റിലുള്ള ആന്റി-ഓക്‌സിഡന്റ്‌സ് സഹായിക്കുകയാണ്.വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ക്യാരറ്റ് ജ്യൂസ് ഡയറ്റിലുള്‍പ്പെടുത്താം. കലോറി കുറവായതിനാലും ഫൈബര്‍ കാര്യമായി അടങ്ങിയിരിക്കുന്നതിനാലുമാണ് ക്യാരറ്റ് വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാകുന്നത്.

Leave a Reply

Your email address will not be published.

Previous Story

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു, പകരം ഓറഞ്ച് അലർട്ട്; അതി ജാഗ്രത തുടരണം

Next Story

സംസ്‌കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തില്‍ നാല് വര്‍ഷ ബി.എ ഉറുദു പ്രോഗ്രാം തുടങ്ങും

Latest from Health

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക കൊച്ചു കുട്ടികള്‍ക്ക് മുതിർന്നവർക്കും ഒക്കെ ഇന്ന് വളരെയധികം പ്രിയപ്പെട്ട ഒന്നാണ് ന്യൂഡില്‍സുകള്‍

ബ്രെഡ് ഫ്രൂട്ട് (കടച്ചക്ക)യുണ്ടോ വീട്ടുപറമ്പില്‍, കളയല്ലേ പോഷക സമൃദ്ധമായ ഈ ചക്കയെ

  ഗ്രാമ നഗര ഭേദമന്യേ നമ്മുടെ തൊടികളില്‍ വളരുന്ന ശീമചക്ക (കടച്ചക്ക)യ്ക്ക് പ്രിയമേറുന്നു. പോഷക സമൃദ്ധമായ നമ്മുടെ നാടന്‍ കടച്ചക്കയ്ക്ക് പച്ചക്കറി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ (Paediatrics) വിഭാഗം വിപുലീകരിക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ (Paediatrics) വിഭാഗത്തിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധ ഡോ : ധന്യ.എസ്. എം (MBBS,

മാനസിക സമ്മർദ്ദം അമിതവണ്ണത്തിന് കാരണമാകുന്നു ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിത വയര്‍ അതിന് പരിഹാരമായി നമ്മളില്‍ പരും ഭക്ഷണം കുറക്കുകയും വ്യായാമവും ചെയ്യുന്നു,