ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.  ഇതോടെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണങ്ങളുമായി സർക്കാരിന് മുന്നോട്ട് പോകാം.  ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. ഡ്രൈവിംഗ് ടെസ്റ്റിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയ സർക്കാരിൻ്റെ തീരുമാനം ഏകപക്ഷീയമാണെന്നും നിയമവിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

 

സംസ്ഥാന മോട്ടോർ വെഹിക്കിൾ ചട്ടമോ കേന്ദ്രസർക്കാരിൻ്റെ ചട്ടമോ നിബന്ധനകളെ കുറിച്ച് നിർവചിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉത്തരവ് നിലനിൽക്കുന്നതല്ല എന്നാണ് ഹർജിക്കാരായ ഡ്രൈവിംഗ് പരിശീലകരുടെ വാദം. ഈ സാഹചര്യത്തിൽ രേഖകൾ വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണം. മാനദണ്ഡങ്ങൾ പരിഷ്കരിച്ച സർക്കാരിൻ്റെ ചട്ടങ്ങൾ റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ​

Leave a Reply

Your email address will not be published.

Previous Story

നായാടന്‍പുഴ വീണ്ടും ഒഴുകും; പുനരുദ്ധാരണ പ്രവർത്തി തുടങ്ങി

Next Story

രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ മത്സരിക്കും

Latest from Main News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ: ജാമ്യ അപേക്ഷകളിൽ ഇന്ന് നിർണായക വിധി

മൂന്നാം ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും.

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ സെമിനാര്‍

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് രജത ജൂബിലിക്ക് ഒരുങ്ങുന്നു

കാലിക്കറ്റ്‌ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ രജത ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു. 2001 ലാണ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയത്. ഫെബ്രുവരി രണ്ടാം

കുറ്റ്യാടി ജലസേചന പദ്ധതി: ജലവിതരണം 30ന് ആരംഭിക്കും

കുറ്റ്യാടി ജലസേചന പദ്ധതിയില്‍ വലതുകര കനാലിലെ ജലവിതരണം ജനുവരി 30നും ഇടതുകര കനാലിലേത് ഫെബ്രുവരി ആറിനും ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസുകള്‍ തുടങ്ങി

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.