രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ മത്സരിക്കും

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം. അമേഠിയിൽ കിഷോരി ലാല്‍ ശര്‍മ്മ മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനാണ് കിഷോരി ലാൽ ശർമ. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.

രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചര്‍ച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അമേഠിയിലെയും റായ്ബറേലിയിലും നാമനിർദേശ ​പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടമായ മേയ് 20നാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ്. ഇന്ന് വിലുപലമായ റോഡ് ഷോയോടൊപ്പമാവും രാഹുൽ പത്രിക സമർപ്പിക്കാനെത്തുക. രാജ്യസഭ അംഗമായതിനെ തുടർന്നാണ് റായ്ബറേലിയിൽ മത്സരിക്കുന്നതിൽനിന്നും സോണിയ ഗാന്ധി പിന്മാറിയതോടെയാണ് രാഹുൽ ഗാന്ധിയിലേക്ക് എത്തിയത്.

ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് ദിവസം മുമ്പ് അമേഠിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വയനാട്ടിലെ സിറ്റിംഗ് മണ്ഡലത്തിന് പുറമെ രാഹുൽ റായ്ബറേലിയിൽ സ്ഥാനാർഥിയാകാനൊരുങ്ങുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും, ദിനേശ് പ്രതാപ് സിങ്ങുമാണ് റായ്ബറേലി, അമേഠി എന്നീ സീറ്റുകളിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികൾ.

Leave a Reply

Your email address will not be published.

Previous Story

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

Next Story

പനമ്പള്ളി നഗറിൽ‌ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്

Latest from Main News

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15

കൊല്ലം സായിയിലെ പെൺകുട്ടികളുടെ ആത്മഹത്യ, അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രയുടെ അമ്മ

കൊല്ലത്തെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന്

ഇത്തവണയും കേരളത്തിന് വേണ്ടി സന്തോഷ്‌ ട്രോഫി മത്സരത്തിൽ ബൂട്ടണിയാൻ കൂരാച്ചുണ്ട് സ്വദേശി വി.അർജുൻ

ദേശീയ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീമിൽ കൂരാച്ചുണ്ട് സ്വദേശി അർജുൻ

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ എല്ലാ ടോൾ പ്ലാസകളിലും ഡിജിറ്റൽ