പനമ്പള്ളി നഗറിൽ‌ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്

/

എറണാകുളം പനമ്പള്ളി നഗറിലെ വിദ്യാനഗർ റോഡിൽ‌ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്.  വൻഷിക അപ്പാർട്ട്മെന്റിലെ 5സി1 ഫ്ലാറ്റിലെ താമസക്കാരായ ബിസിനസുകാരനായ അഭയകുമാർ, ഭാര്യ സനിത, മകൾ അതിഥി എന്നിവരാണ് ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത്. ഇവർ 15 വർഷമായി ഇവിടെ താമസിക്കുന്നവരാണ്. ഇവർക്ക് അയൽക്കാരുമായൊന്നും വലിയ അടുപ്പമുണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടും അതിഥിയെ പുറത്ത് കണ്ടിരുന്നെന്നും ​ഗർഭിണിയാണെന്ന ലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നും ഫ്ലാറ്റിലുള്ളവർ പറയുന്നു.

ഫ്ളാറ്റിലെ ശുചിമുറിയിൽ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് വിവരം. തുണി ഉപയോ​ഗിച്ച് കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം കവറിലാക്കി എറിയുകയായിരുന്നു. സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്കാണ് എറി‍ഞ്ഞത്. എന്നാൽ ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. പൊലീസ് പരിശോധനയിൽ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മൂവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കൃത്യത്തിൽ യുവതിക്ക് മാത്രമേ പങ്കുള്ളോ അതോ മാതാപിതാക്കളുടെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അതേസമയം മകൾ ഗർഭിണിയായിരുന്നതായി മാതാപിതാക്കൾക്ക് അറിയില്ലായിരുന്നെന്നാണ് വിവരം. മകൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നാണ് പ്രാഥമികമായ വിവരം. ജനിച്ച ഉടനെ കുട്ടിയെ താഴേയ്ക്ക് എറിയുകയായിരുന്നെന്നാണ് വിവരം. കുഞ്ഞിനെ കൊറിയർ വാങ്ങിയ ആമസോൺ കവറിലാണ് വലിച്ചെറിഞ്ഞത്. ഈ കവർ രക്തത്തിൽ കുതിർന്ന നിലയിലായിരുന്നു. സംഭവത്തിൽ പ്രതികളിലേക്കെത്താൻ പൊലീസിനെ സഹായിച്ചത് കൊറിയർ കവറിലെ മേൽവിലാസം. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞിരുന്നത് ആമസോൺ സൈറ്റിൽ നിന്ന് വന്ന കൊറിയർ കവറിലായിരുന്നു. ഇതിലുണ്ടായിരുന്ന ഫ്ലാറ്റ് മേൽവിലാസം കൃത്യമായി പൊലീസിനെ പ്രതികളിലേക്കെത്തിക്കുകയായിരുന്നു.

ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പരിശോധനയിൽ നവജാത ശിശുവിന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ മത്സരിക്കും

Next Story

കൊയിലാണ്ടിയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൈയാങ്കളി

Latest from Main News

ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കം

ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായ എല്‍.ഇ.ഡി പ്രദര്‍ശന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിവില്‍

യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

കേരളത്തിൽ ഈ മാസം ചൂട് കുത്തനെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തിൽ ഈ മാസം ചൂട് കുത്തനെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ലഭിക്കേണ്ട മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹർജിയുമായി പ്രതി അഫാൻ്റെ പിതാവ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹർജിയുമായി പ്രതി അഫാൻ്റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ട്

പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാടിലേക്ക് മാറ്റാനുള്ള സമയപരിധി ബെവ്കോ നീട്ടി

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാടിലേക്ക് മാറ്റാനുള്ള സമയപരിധി ബെവ്കോ നീട്ടി. ഒരു മാസത്തേക്ക് കൂടി സമയം അനുവദിച്ചതോടെ