പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മണി. എ.പി എന്നയാളുടെ ഉടമസ്ഥതയിലുള്ള അക്ഷയ എന്ന ബോട്ടാണ് എൻജിൻ തകരാറായി പുതിയാപ്പ ഭാഗത്ത് കടലില്‍ കുടുങ്ങിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. സംഘത്തിൻ്റെ അവസരോചിതമായ ഇടപെടൽ മൂലം കടലില്‍ കുടുങ്ങിയ അക്ഷയ എന്ന ബോട്ടും അതിലെ 5 മത്സ്യത്തൊഴിലാളികളെയും സുരക്ഷിത മായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിക്കാനായി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറി ഗാര്‍ഡ് ശ്രീരാജ്, കോസ്റ്റല്‍ പോലീസ് റഷീദ്, കോസ്റ്റല്‍ വാര്‍ഡന്‍ ദിനില്‍, റെസ്‌ക്യൂഗാര്‍ഡ് ഹമിലേഷ്, സ്രാങ്ക് കിരണ്‍ രാജ്, സത്യന്‍ എന്നിവർ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.