എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടിലെ 5 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി

പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മണി. എ.പി എന്നയാളുടെ ഉടമസ്ഥതയിലുള്ള അക്ഷയ എന്ന ബോട്ടാണ് എൻജിൻ തകരാറായി പുതിയാപ്പ ഭാഗത്ത് കടലില്‍ കുടുങ്ങിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ്‌ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. സംഘത്തിൻ്റെ അവസരോചിതമായ ഇടപെടൽ മൂലം കടലില്‍ കുടുങ്ങിയ അക്ഷയ എന്ന ബോട്ടും അതിലെ 5 മത്സ്യത്തൊഴിലാളികളെയും സുരക്ഷിത മായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിക്കാനായി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറി ഗാര്‍ഡ് ശ്രീരാജ്, കോസ്റ്റല്‍ പോലീസ് റഷീദ്, കോസ്റ്റല്‍ വാര്‍ഡന്‍ ദിനില്‍, റെസ്‌ക്യൂഗാര്‍ഡ് ഹമിലേഷ്, സ്രാങ്ക് കിരണ്‍ രാജ്, സത്യന്‍ എന്നിവർ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ പുത്തൻപറമ്പിൽ ശിവദാസൻ അന്തരിച്ചു

Next Story

നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

Latest from Local News

ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു

കൊയിലാണ്ടി : ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു.വിയ്യൂർ തൊടുവയൽ താഴ(പവിത്രം ) പവിത്രൻ( 65)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

വാഹനാപകടം ഉണ്ടാക്കിയ ഇരു ചക്രവാഹനക്കാരന്‍ കടന്നു കളഞ്ഞതായി പരാതി

കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി.

വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് തുടക്കം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ

‘കാപ്പ’ നിയമം: സിംപോസിയം സംഘടിപ്പിച്ചു

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.