കാഞ്ഞാണിയിൽ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പാലാഴിയിൽ കാക്കമാട് പ്രദേശത്ത് പുഴയിൽ കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്‌ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചു.

ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പോലീസിൽ പരാതി നൽകിയിരുന്നു. കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പറയുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്.

Leave a Reply

Your email address will not be published.

Previous Story

വടകര സ്വദേശിയായ അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു

Next Story

പാഠപുസ്തകങ്ങള്‍ എല്ലാ വർഷവും നവീകരിക്കണമെന്ന് എന്‍സിഇആര്‍ടിയോട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ചു

Latest from Local News

കൊയിലാണ്ടി അണേല പീടികക്കണ്ടി ജാനകി അന്തരിച്ചു

കൊയിലാണ്ടി: അണേല പീടികക്കണ്ടി ജാനകി (97) അന്തരിച്ചു. കമ്യൂണിസ്ററ് പാർട്ടി നിരോധിച്ച കാലത്ത് പാർട്ടി നേതാക്കൾക്ക് അഭയം നൽകിയിരുന്നു. ഭർത്താവ് :പരേതനായ

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേല്‍ക്കാന്‍ രുചിക്കൂട്ടുകളുമായി കുടുംബശ്രീ ഭക്ഷ്യമേള

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഭക്ഷ്യമേളയൊരുക്കി കുടുംബശ്രീ. കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്‍ക്കിന് സമീപമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മേളയൊരുക്കിയത്.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു. കെ.

കട്ടിപ്പാറ പഞ്ചായത്തിൽ മുളകുപൊടി വിതറി മാല മോഷ്ടിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

കട്ടിപ്പാറ പഞ്ചായത്തിൽ മുളകുപൊടിയുമായി എത്തി വീട്ടമ്മയുടെ സ്വർണ മാല മോഷിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഒറ്റയ്ക്ക് താമസിക്കുന്ന പുഷ്പവല്ലി എന്ന സ്ത്രീയ്ക്ക്

കൊയിലാണ്ടി ജുമുഅത്ത് പള്ളിക്ക് സമീപം വെള്ളേന്റെകത്ത് സുബൈദ അന്തരിച്ചു

കൊയിലാണ്ടി ജുമുഅത്ത് പള്ളിക്ക് സമീപം അവറങ്ങാന്റെകത്ത് പരേതനായ മൊയ്തിൻ കുട്ടിയുടെ ഭാര്യ വെള്ളേന്റെകത്ത് സുബൈദ (72) അന്തരിച്ചു. മക്കൾ മുഹമ്മദ് സക്കരിയ്യ