പാഠപുസ്തകങ്ങള്‍ എല്ലാ വർഷവും നവീകരിക്കണമെന്ന് എന്‍സിഇആര്‍ടിയോട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ചു

പാഠപുസ്തകങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നവീകരിക്കണമെന്ന് എന്‍.സി.ഇ.ആര്‍.ടി.യോട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ചു. നിലവില്‍ പാഠപുസ്തകങ്ങളില്‍ ആനുകാലികമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ചുമതലയുണ്ടെങ്കിലും ഇനിമുതല്‍ എല്ലാ വര്‍ഷവും പുസ്തകങ്ങള്‍ നവീകരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

എല്ലാ അധ്യയനവര്‍ഷം  തുടങ്ങുന്നതിന് മുമ്പ് ടെക്സ്റ്റ് ബുക്ക് റിവ്യൂ നടപ്പാക്കി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും കാലാനുസൃതമാക്കണമെന്നും ഒരിക്കല്‍ അച്ചടിച്ച പുസ്തകങ്ങള്‍ അതേപടി അടുത്തവര്‍ഷവും അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ശാസ്ത്രസാങ്കേതിക മേഖലകളില്‍ അനുദിനം പുതിയ മാറ്റങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പാഠപുസ്തകങ്ങള്‍ എല്ലാ വര്‍ഷവും പുതുക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയിട്ടുള്ള പുസ്തകങ്ങള്‍ 2026-ല്‍ ലഭ്യമാക്കും. പുതിയ പാഠ്യപദ്ധതി ചട്ടക്കൂനിനനുസൃതമായി എല്ലാ ക്ലാസുകള്‍ക്കും എല്ലാ പാഠപുസ്തകങ്ങളും തയ്യാറാക്കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

കാഞ്ഞാണിയിൽ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

Next Story

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍ക്കട്ട് വേണമെന്ന് കെഎസ്ഇബി

Latest from Main News

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.