കൊയിലാണ്ടി: എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കി ടിക്കറ്റ് പരിശോധകരുടെ വിശ്രമമുറികള്‍ നവീകരിക്കണമെന്ന റെയില്‍വേ ബോര്‍ഡ് നിര്‍ദേശം പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ സമരത്തിനൊരുങ്ങുന്നു.
റെയില്‍വേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍,എംപ്ലോയീസ് സംഘ്, മസ്ദൂര്‍ യൂണിയന്‍, ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍, ടിക്കറ്റ് എക്‌സാമിനേഴ്‌സ് വെല്‍ഫെയര്‍ ഫോറം എന്നീ ട്രേഡ് യൂണിയനുകളാണു സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ രൂപവല്‍ക്കരിച്ച് പ്രക്ഷോഭം ആരംഭിക്കുന്നത്.
എല്ലാ ടി.ടി.ഇ വിശ്രമമുറികളിലും എ.സി, ശുദ്ധജലം, കാന്റീന്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വനിതാ ടി.ടി.ഇമാര്‍ക്ക് പ്രത്യേകം വിശ്രമമുറികള്‍ സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ക്കു നല്‍കിയിട്ടുണ്ട്.
സമരപരിപാടികളുടെ ഭാഗമായി മേയ് ഒന്നിനു തൊഴിലാളി ദിനത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍,കണ്ണൂര്‍, മംഗളൂരു സ്റ്റേഷനുകളില്‍ ടി.ടി.ഇമാര്‍ വിശ്രമ മുറികള്‍ ബഹിഷ്‌കരിച്ച് പ്ലാറ്റ്‌ഫോമില്‍ കിടന്നു പ്രതിഷേധിക്കാനാണ് തീരുമാനം.