മെയ്ദിനത്തില്‍ ടി.ടി.ഇ മാര്‍ പ്ലാറ്റ് ഫോമില്‍ കിടന്ന് പ്രതിഷേധിക്കും

കൊയിലാണ്ടി: എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കി ടിക്കറ്റ് പരിശോധകരുടെ വിശ്രമമുറികള്‍ നവീകരിക്കണമെന്ന റെയില്‍വേ ബോര്‍ഡ് നിര്‍ദേശം പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ സമരത്തിനൊരുങ്ങുന്നു.

റെയില്‍വേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍,എംപ്ലോയീസ് സംഘ്, മസ്ദൂര്‍ യൂണിയന്‍, ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍, ടിക്കറ്റ് എക്‌സാമിനേഴ്‌സ് വെല്‍ഫെയര്‍ ഫോറം എന്നീ ട്രേഡ് യൂണിയനുകളാണു സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ രൂപവല്‍ക്കരിച്ച് പ്രക്ഷോഭം ആരംഭിക്കുന്നത്.


എല്ലാ ടി.ടി.ഇ വിശ്രമമുറികളിലും എ.സി, ശുദ്ധജലം, കാന്റീന്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വനിതാ ടി.ടി.ഇമാര്‍ക്ക് പ്രത്യേകം  വിശ്രമമുറികള്‍ സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ക്കു നല്‍കിയിട്ടുണ്ട്.

സമരപരിപാടികളുടെ ഭാഗമായി മേയ് ഒന്നിനു തൊഴിലാളി ദിനത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍,കണ്ണൂര്‍, മംഗളൂരു സ്റ്റേഷനുകളില്‍ ടി.ടി.ഇമാര്‍ വിശ്രമ മുറികള്‍ ബഹിഷ്‌കരിച്ച് പ്ലാറ്റ്‌ഫോമില്‍ കിടന്നു പ്രതിഷേധിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published.

Previous Story

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് സമ്മതിച്ച് കമ്പനി

Next Story

കോഴിക്കോട് ഉൾപ്പെടെ രണ്ട് ജില്ലകളിൽ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 03.07.25 *വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 03.07.25 *വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ◼️◼️◼️◼️◼️◼️◼️◼️ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ്

02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

  സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍