കോഴിക്കോട് ഉൾപ്പെടെ രണ്ട് ജില്ലകളിൽ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്

കോഴിക്കോട് ഉൾപ്പെടെ രണ്ട് ജില്ലകളിൽ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്. ആലപ്പുഴ, തൃശൂര്‍ എന്നീ  ജില്ലകളിലുമാണ് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഏപ്രില്‍ 30 മുതല്‍ മെയ് 04 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും തൃശൂര്‍ ജില്ലയില്‍ 40°C വരെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 39°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 38°C വരെയും തിരുവനന്തപുരം, എറണാകുളം, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ 37°C വരെയും, (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 

Leave a Reply

Your email address will not be published.