തൃശൂര്‍ വെള്ളാനിക്കരയില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കാര്‍ഷിക സര്‍വകലാശാല ക്യാംപസിലെ വെള്ളാനിക്കര സഹകരണ ബാങ്കിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഉണ്ടായ ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


