കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വെള്ളയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.


നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. ശ്രീകാന്തിന്റെ ഓട്ടോയുടെ സമീപം കത്തിയ കാറും പാർക്ക് ചെയ്തിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ആളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.

