കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വെള്ളയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കൊല്ലപ്പെട്ട ശ്രീകാന്ത് കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതി ചേർക്കപ്പെയാളാണെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റ് രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നാണ് പൊലീസ് നി​ഗമനം. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോ​പിക്കുന്നത്. ശ്രീകാന്തിന്റെ ഓട്ടോയുടെ സമീപം കത്തിയ കാറും പാർക്ക് ചെയ്തിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ആളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ശാരദ ഹെൽത്ത് സെന്റർ ഉടമ ക്യാപ്റ്റൻ ഡോ. ടി ബാലൻ അന്തരിച്ചു

Next Story

വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

Latest from Main News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം- കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ

 മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം,

വടകരയിലെ വിദ്യാഭ്യാസ പ്രദര്‍ശനം അല്‍ അമീന്‍ പത്രത്തില്‍ ; ചരിത്രത്താളുകളിലൂടെ – എം.സി. വസിഷ്ഠ്

സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുള്‍റഹിമാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ അമീന് 2024 ല്‍ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 1924 ഒക്ടോബര്‍ 12 നാണ്

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11 വർഷവും

കെ-​ടെ​റ്റ്​ പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും സ​ർ​വീ​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്

2019-20 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ്​ (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പാ​സാ​കാ​തെ നി​യ​മി​ച്ച