യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ് ഇന്നാരംഭിക്കും. എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്.

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. സമാനമായി 27 ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 28 ന് രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് 28 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ 29 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരുന്ന നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ട്രെയിനിൽ സീറ്റ് റിസര്‍വേഷൻ ഐആര്‍സിടിസി അടക്കമുള്ള സംവിധാനം വഴി ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിം​ഗ് നടക്കുന്നതിനാൽ നാളെ പൊതു അവധി

Next Story

പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി

Latest from Main News

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭ കവാടത്തിന് മുന്നില്‍ സമരവുമായി പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭ കവാടത്തിന് മുന്നില്‍ സമരവുമായി പ്രതിപക്ഷം. യുഡിഎഫിലെ എംഎല്‍എമാരായ സി ആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ

ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതക്ക് ഇന്ന്

ദേശീയ സമ്മതിദായക ദിനം: സംസ്ഥാന അവാർഡുകൾ ഏറ്റുവാങ്ങി ജില്ലാ ഭരണകൂടം

ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ മാതൃകാ പ്രവർത്തനങ്ങൾക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്‌കാരങ്ങൾ ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി. ദേശീയ

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ശമ്പളപരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സൂചനയായി ജനുവരി 27ന് ഒപി ബഹിഷ്‌കരണത്തോടൊപ്പം