ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും

 

36 ദിവസത്തെ വീറും വാശിയും പകര്‍ന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. അവസാന പോളിങ്ങില്‍ വോട്ട് ഉറപ്പിക്കാന്‍ മുന്നണികള്‍ രംഗത്തുണ്ട്. വെള്ളിയാഴ്ചയാണ് കേരളം വിധിയെഴുതുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എല്‍ഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയ്ക്കും നിര്‍ണായകം. അടിയൊഴുക്കുകൾ അനുകൂലമാക്കാൻ സകല അടവുകളും പയറ്റുകയാണ്  രാഷ്ട്രീയ പാർട്ടികൾ.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാര്‍ഥികളുമുണ്ട്. സംസ്ഥാനത്ത് ആകെ വോട്ടര്‍മാരുടെ എണ്ണം 2,77,49,159. അതില്‍ 6,49,833 പേര്‍ പുതിയ വോട്ടര്‍മാരാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ട്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകള്‍-25177, ഉപബൂത്തുകള്‍-54) ഉള്ളത്. ഇവിടങ്ങളില്‍ 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്‍ട്രോള്‍ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 19 സീറ്റുകള്‍ സമ്മാനിക്കുകയും എല്‍ഡിഎഫിനെ ഒന്നിലൊതുക്കുകയും എന്‍ഡിഎയെ നിരാശപ്പെടുത്തുകയും ചെയ്ത കേരളത്തിന്റെ ഇപ്പോഴത്തെ മനസ്സിലിരുപ്പ് അറിയാന്‍ വോട്ട് ചെയ്ത് കാത്തിരിക്കേണ്ടത് 38 ദിവസങ്ങള്‍, ഫലം പ്രഖ്യാപനം ജൂണ്‍ നാലിന്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. അതില്‍ 25 പേര്‍ സ്ത്രീകളാണ്.

നാളെ ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്. രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ഥികളുടെ റോഡ് ഷോ നടക്കും. മൂന്നുമണിയോടെ മണ്ഡലകേന്ദ്രങ്ങളില്‍ താളമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍ പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം അഞ്ച് മണിക്ക്  പരസ്യപ്രചാരണം നിര്‍ത്തും. അടിയൊഴുക്കുകളുടെയും നിശബ്ദപ്രചാരണത്തിന്‍റെയും  ഒരു ദിവസം കൂടി പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തും.

Leave a Reply

Your email address will not be published.

Previous Story

കേരള എഞ്ചിനീയറിംഗ് ആന്റ് മെഡിക്കൽ പ്രവേശനത്തിന് (കീം 2024) അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്ന് കൂടി അവസരം

Next Story

എഴുപതാം വയസിലും ആവേശം കൈവിടാതെ നാരായണൻ നായർ; ഫ്‌ളോറിഡ് കൊച്ചി സ്വിമ്മാത്തോണില്‍ നീന്തൽ മത്സരത്തിൽ മികച്ച പ്രകടനം നടത്തി

Latest from Main News

കേരളശ്രീ ജേതാവും വയനാട്ടിലെ ആശാ പ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു

കേരളശ്രീ ജേതാവും വയനാട്ടിലെ ആശാപ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു.

പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 വയസ്സുകാരി

പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ  മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ്

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും

സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതി കേസ്

കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സാപ് സേവനമൊരുക്കി കേരള സർക്കാർ

കൈക്കൂലി കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സ് ആപ്പിൽ സേവനമൊരുക്കി കേരള സർക്കാർ. തദ്ദേശ

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി