എഴുപതാം വയസിലും ആവേശം കൈവിടാതെ നാരായണൻ നായർ; ഫ്‌ളോറിഡ് കൊച്ചി സ്വിമ്മാത്തോണില്‍ നീന്തൽ മത്സരത്തിൽ മികച്ച പ്രകടനം നടത്തി

ഫ്ളോറിഡ് കൊച്ചി സ്വിമ്മാത്തോണ്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എഴുപതുകാരനായ കൊയിലാണ്ടി പെരുവട്ടൂര്‍ ശ്രീരഞ്ജിനിയില്‍ കെ. നാരായണന്‍ നായര്‍ കൊയിലാണ്ടിയുടെ ആവേശമാകുന്നു. ആലുവ പെരിയാറിലെ കടത്തുകടവില്‍ സംഘടിപ്പിച്ച രണ്ട് കിലോമീറ്റര്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുത്താണ് നാരായണന്‍ നായര്‍ മികച്ച പ്രകടനം നടത്തിയത്. മത്സരത്തിന് രണ്ട് മണിക്കൂര്‍ സമയമെടുക്കാമെങ്കിലും, ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റ് മുപ്പത്തി ഒമ്പത് സെക്കന്റ് കൊണ്ടാണ് നാരായണന്‍ നായര്‍ പെരിയാറില്‍ രണ്ട് കിലോമീറ്റര്‍ നീന്തി ഫിനിഷ് ചെയ്തത്.

18 വയസ്സ് മുതല്‍ 74 വയസ്സ് വരെയുളള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 600 പേര്‍ പങ്കെടുത്ത നീന്തല്‍ മത്സരത്തില്‍ മികച്ച പ്രകടനമാണ് കെ. നാരായണന്‍ നായർ കാഴ്ചവെച്ചത്.


ഇതിന് മുമ്പ് ഗോവയിലെ ഫെറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന ആറാമത് മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ സ്വര്‍ണ്ണ, വെളളി മെഡലും നാരായണന്‍ നായര്‍ കരസ്ഥമാക്കിയിരുന്നു. 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലാണ് സ്വര്‍ണ നേടിയത്. 50 മീറ്റര്‍ബാക്ക് സ്‌ട്രോക്കിലും 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലുമായി രണ്ടുവെള്ളി മെഡലുകളും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. എഴുപത് വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. എറണാകുളത്ത് നടന്ന സംസ്ഥാന മത്സരത്തില്‍ മൂന്ന് ഇനത്തിലും വെള്ളിമെഡലായിരുന്നു ലഭിച്ചത്. ദേശീയ തലത്തില്‍ പ്രകടനം മെച്ചപ്പെടുത്തിയതോടെ അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുകയാണ് നാരായണന്‍ നായര്‍.


പന്തലായിനി അഘോര ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ക്ഷേത്ര കുളത്തില്‍ വളരെ ചെറുപ്പം മുതലെ നാരായണന്‍ നീന്തല്‍ പരിശീലിച്ചിരുന്നു. കൊയിലാണ്ടി പന്തലായനി മേഖലയിലെ ഒട്ടനവധി വിദ്യാര്‍ത്ഥികളുടെ നീന്തല്‍ കോച്ചു കൂടിയാണ് ഇദ്ദേഹം കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണിപ്പോള്‍.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും

Next Story

ജസ്‌ന തിരോധനാക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ

Latest from Main News

സ്‌ട്രോക്ക് രോഗികള്‍ക്കായി ഫിസിയോതെറാപ്പി ക്യാമ്പ്

കൊയിലാണ്ടി : കിടത്തി ചികിത്സ ഉള്‍പ്പെടെ ആവശ്യമായി വരുന്ന സ്‌ട്രോക്ക് രോഗികള്‍ക്കായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയനും മെഡിസ് ഫിസിയോതെറാപ്പി

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ആകില്ലെന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലത്തിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ദുരന്തനിവാരണ നിയമത്തിൽ ചട്ടമില്ലെങ്കിൽ

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും ; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

  കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും