കാപ്പാട് : വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വിശ്വാസികളായ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജൻറ് മാർക്കും ജുമാ നമസ്കാരവും അനുബന്ധകർമങ്ങളും നഷ്ടപെടാതിരിക്കാനും മഹല്ലുകളിലെ ജുമുഅ മസ്ജിദുകളിൽ സമയം ക്രമീകരിച്ചു. പരമാവധി ആളുകൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിനു ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോർഡിനേഷൻ കമ്മിറ്റി വിളിച്ചു ചേർത്ത മഹല്ല് ഭാരവാഹികളുടെയും മുസ്ലിം- സംഘടനകളുടെയും യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർമാൻ എ.പി.പി തങ്ങൾ അധ്യക്ഷത വഹിച്ചു. കൺവീനർ എം.പി മൊയ്‌തീൻ കോയ സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ വി.ഷരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയില്‍ ചേമഞ്ചേരി പഞ്ചായത്തിലെ മഹല്ലുകളിലെ പള്ളികളിൽ സമയക്രമത്തിൽ ഖുതുബയും നിസ്ക്കാരവും പരിമിതപ്പെടുത്തി മഹല്ലിലെ എല്ലാവരും സഹകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
ഖുതുബ തുടങ്ങുന്ന സമയം
1.മഖാം പള്ളി – 12:35 PM
2. കാപ്പാട് ജുമുഅത്ത് പള്ളി – 1:00 PM
3. കളത്തിൽ പള്ളി – 1:00 PM
4. കപ്പക്കടവ് ജുമുഅ മസ്ജിദ് 1:15 PM
5. കാപ്പാട് മസ്ജിദുൽ മുജാഹിദീൻ – 12:35 PM
6. പൂക്കാട് ടൗൺ മസ്ജിദ് – 1:00 PM
7. ഏരൂർ ജുമുഅ മസ്ജിദ് – 1:00 PM
8. ദഅവ സെന്‍റർ പൂക്കാട് – 1.15 PM
9. കിഴക്കെ പൂക്കാട് ജുമുഅ മസ്ജിദ് – 1.00 PM
10. തുവ്വക്കോട് ജുമുഅത്ത് പള്ളി – 12.45 PM
11. വെറ്റിലപ്പാറ ജുമുഅത്ത് പള്ളി – 12.45 PM
12. കൊളക്കാട് ജുമുഅത്ത് പള്ളി – 12:50 PM
13. കാട്ടിലപ്പീടിക ജുമുഅ മസ്ജിദ് – 12:45 PM
14. വെങ്ങളം ജുമുഅ മസ്ജിദ് – 1:00 PM
15. ചീനിച്ചേരി ജുമുഅ മസ്ജിദ് – 1:15 PM
16. കണങ്കടവ് ജുമുഅ മസ്ജിദ് – 12:35 PM
17. ഹിറ കാട്ടിലപ്പീടിക – 12:45 PM
18. തിരുവങ്ങൂർ ജുമുഅത്ത് പള്ളി – 12:50 PM
19. കാട്ടിലപ്പീടിക മസ്ജിദുൽ മുജാഹിദീൻ 12:45 PM
ചെയർമാൻ
A.P.P തങ്ങൾ: +91 97456 15691
ജ: കൺവീനർ M.P മൊയ്തീൻ കോയ: 99466 99400