എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നി നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് എറണാകുളം ലോക്‌സഭാ മണ്ഡലം.
ഇത്തവണ വ്യവസായ നഗരമായ എറണാകുളം മണ്ഡലം ആര്‍ക്കൊപ്പം?
ഇടത് സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റിയന്‍ പോള്‍ പതിനാലാം ലോക്‌സഭയില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടര്‍ന്നുളള തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനായിരുന്നു വിജയം. 2009 ലും 2014 ലും വിജയിച്ച കോണ്‍ഗ്രസ്സിലെ പ്രൊഫ.കെ.വി.തോമസ് പിന്നീട് കോണ്‍ഗ്രസ്സുമായി അകന്ന് എല്‍.ഡി.എഫ് പാളയത്തേക്ക് പോയി. 2019 ല്‍ കോണ്‍ഗ്രസ്സിലെ ഹൈബി ഈഡന്‍ വിജയിച്ച മണ്ഡലമാണിത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ലാറ്റിന്‍ കത്തോലിക്കരാണ്. ഈ സീറ്റ് കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രമാണ്. ഒരു തവണ ഒഴികെ സ്വതന്ത്രരായി മത്സരിച്ചാണ് ഇടത് പാര്‍ട്ടികള്‍ ഇവിടെ ജയിച്ചത്.
2019-ലെ ഫലം
ഹൈബി ഈഡന്‍(കോണ്‍)ലഭിച്ച വോട്ട് 491263,ഭൂരിപക്ഷം-169153
പി.രാജീവ്(സി.പി.എം)ലഭിച്ച വോട്ട് 322110
അല്‍ഫോണ്‍സ് കണ്ണന്താനം(എന്‍.ഡി.എ) ലഭിച്ച വോട്ട് 137749
2024ലെ മുഖ്യ സ്ഥാനാര്‍ത്ഥികള്‍
ഹൈബി ഈഡന്‍(കോണ്‍)
കെ.ജെ.ഷൈന്‍(സി.പി.എം)
ഡോ.കെ.എസ്.രാധാകൃഷ്ണന്‍(ബി.ജെ.പി)
മുന്‍ എം.പിമാര്‍
1951- സി.പി.മാത്യു (കോണ്‍)
1957,62-എ.എം.തോമസ് (കോണ്‍)
1967-വി.വി.മേനോന്‍ (സി.പി.എം)
1971,77-ഹെന്റി ഓസ്റ്റിന്‍ (കോണ്‍)
1980-സേവ്യര്‍ അറക്കല്‍ (കോണ്‍)
1984,89,91-കെ.വി.തോമസ് (കോണ്‍)
1996-സേവ്യര്‍ അറക്കല്‍ (സ്വത)
1998,99-ജോര്‍ജ് ഈഡന്‍ (കോണ്‍)
2004-സെബാസ്റ്റിയന്‍ പോള്‍ (ഇടത് സ്വത)
2009,2014-കെ.വി.തോമസ് (കോണ്‍)
2019-ഹൈബി ഈഡന്‍ (കോണ്‍)
മണ്ഡലം ഇത്തവണ ആര്‍ക്ക്
ഹൈബി ഈഡന്‍-നിലവിലെ എം.പി, മുന്‍ എം.പിയുടെ മകന്‍, കോണ്‍ഗ്രസ്സിലെ യുവ പോരാളി, എറണാകുളം മണ്ഡലത്തിന്റെ വികസനം ലക്ഷ്യമാക്കി പ്രചാരണം.
കെ.ജെ.ഷൈന്‍- ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തക, വടകരയിലെ കെ.കെ.ശൈലജയ്‌ക്കൊപ്പം സി.പി.എം അവതരിപ്പിച്ച വനിതാ മുഖം. വനിതാക്ഷേമം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം. വടക്കന്‍ പറവൂര്‍ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനാണ് കെ.ജെ.ഷൈന്‍. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം. മികച്ച പ്രാസംഗിക.
ഡോ.കെ.എസ്.രാധാകൃഷ്ണന്‍- മുന്‍ പി.എസ്.സി ചെയര്‍മാന്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍.