കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

ഇന്ന് രാവിലെ എട്ടുമണിയോടെ കൂടിയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കിണറ്റിൽ ഷൈബു (49 വയസ്സ് )എന്നയാൾ അയല്‍പക്കത്തുള്ള കിണറിൽ വീണത്. വിവരംകിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി പടവിൽ പിടിച്ചുനിൽക്കുന്ന ഇയാളെ നെറ്റിൽ കയറ്റി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഗ്രേഡ് ASTO പ്രദീപ് കെയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു ടി പി,നിധിപ്രസാദ് ഇ എം,സിജിത്ത്സി,ബബീഷ് പി എം,സജിത്ത് പികെ,നിതിൻ രാജ്,ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.