പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടി മണ്ഡലത്തിൽ പര്യടനം നടത്തി

കൊയിലാണ്ടി:തീരദേശ മേഖലയിലെ ജനങ്ങളുടെ സംരക്ഷണം മോദി സർക്കാരിന്റെ ഗ്യാരണ്ടിയാണെന്ന് എൻ.ഡി.എ വടകര ലോകസഭ മണ്ഡലം സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. മാറിമാറി വന്ന സർക്കാറുകളും ജനപ്രതിനിധികളും തീരദേശം മേഖലയിലെ ജനങ്ങളെ അവഗണിക്കുകയായിരുന്നു. കൊയിലാണ്ടി മണ്ഡലത്തിലെ പര്യടനത്തിനിടയിൽ പയ്യോളി ബീച്ചിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ ജനങ്ങളെ നെഞ്ചിലേറ്റിയ സർക്കാർ ആണ് മോദി സർക്കാർ. തീരദേശ വാസികളുടെ സ്വപ്നമായ ശുദ്ധജലം ജൽജീവൻ മിഷൻ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരിങ്ങലിൽ പര്യടന പരിപാടി തുടങ്ങി. തച്ചൻകുന്ന്, തിക്കോടി പഞ്ചായത്ത് കുറിഞ്ഞിക്കര , അയനിക്കാട്, കൊല്ലം ടൗൺ ,വിരുന്നുകണ്ടി , ചേലിയ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രിയിൽ പൂക്കാട് ടൗണിൽ സമാപിച്ചു.

വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളിൽ പി .പി മുരളി,എം പി രാജൻ, ഇ. മനീഷ്,എസ് .ആർ . ജയ് കിഷ്,കെ.സി രാജീവൻ, അഭിരാം, വി.സ്മിതലക്ഷ്മി, കെ .മുരളീധരൻ. ഹരികുമാർ. കെ കെ മോഹനൻ, ദിലീപ് ചേരണ്ടത്തൂർ, ബി.സി. ബിനീഷ്,അഡ്വക്കേറ്റ് നിധിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.