അത്തോളി കോളിയോട്ട് താഴ കാര്‍ ഓട്ടോയിലിടിച്ച് സ്ത്രീ മരിച്ചു

അത്തോളി കോളിയോട്ട് താഴ കാര്‍ ഓട്ടോയിലിടിച്ച് സ്ത്രീ മരിച്ചു. പന്തീരാങ്കാവ് എളാളത്തുമീത്തല്‍ പുഷ്പാകരന്റെ ഭാര്യ അജിതയാണ് (56) മരിച്ചത്.

കോഴിക്കോട് നിന്നും അത്തോളി ഭാഗത്തേക്ക് വരുമ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

പുഷ്പാകരനും, ഓട്ടോ ഡ്രൈവര്‍ വിനോദിനും പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.