സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങലിലും എല്‍.ഡി.എഫിന് അനുകൂലമായ തരംഗമാണ് ഉളളതെന്ന് മുഖ്യമന്ത്രി

കൊയിലാണ്ടി: സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങലിലും എല്‍.ഡി.എഫിന് അനുകൂലമായ തരംഗമാണ് ഉളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊയിലാണ്ടിയില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥ്യ കെ.കെ.ശൈലജയ്ക്ക് ജനങ്ങളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതില്‍ വിറളി പൂണ്ട യൂ.ഡി.എഫ് സംഘം തെറ്റായ മാര്‍ഗ്ഗത്തിലൂടെ വ്യാജ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നത് അവരെ ജനങ്ങലില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ്. നമ്മുടെ സാംസ്‌ക്കാരിക നിലവാരത്തിന് വിരുദ്ധമായ നടപടികളാണ് യൂ.ഡി.എഫ് നടത്തി കൊണ്ടിരിക്കുന്നതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട18 അംഗ സംഘം കേരളത്തിനായി എന്താണ് ചെയ്തതതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.18 പേരും കഴിഞ്ഞ 5 വർഷവും
കേന്ദ്ര മോഡി സർക്കാരിനൊപ്പമല്ലേ നിന്നത്. കേരളത്തോട് കാണിക്കുന്ന അവഗണന ബോധ്യപ്പെടുത്തണമെന്ന് എം പിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു, എന്നാൽ കേരളത്തെ കുറ്റപ്പെടുത്തി ബിജെപി സർക്കാരിന് അനുകൂലമായ നിലപാട് എടുക്കുകയല്ലേ ചെയ്തത്?


2019ല്‍ കേരളത്തില്‍ എല്‍.ഡി.എഫിന് തിരിച്ചടി നേരിട്ടത് ബി.ജെ.പിയെ അകറ്റി നിര്‍ത്തി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന പ്രചരണത്തില്‍പ്പെട്ടാണ്. അല്ലാതെ ഇടത് പക്ഷത്തോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടായത് കൊണ്ടല്ല. യൂ.ഡി.എഫ് എം.പിമാര്‍ കേരളജനതയുടെ വികാരം മാനിച്ചല്ല പ്രവര്‍ത്തിച്ചത്. ഇത് വലിയ മനോ വേദനയാണ് നമ്മുടെ നാട്ടുകാര്‍ക്ക് ഉണ്ടാക്കിയത്. ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്ന് യോജിച്ച പ്ര7ാേഭത്തിന് യൂ.ഡി.എഫ് എം.പിമാര്‍ തയ്യാറായില്ലെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

എന്ത് കള്ളകഥ പ്രചരിപ്പിച്ചാലും വടകര യുഡിഎഫ് തന്നെ നിലനിർത്തും: സാദിഖ് അലി ശിഹാബ് തങ്ങൾ

Next Story

കരുത്ത് തെളിയിച്ച് എല്‍.ഡി.എഫ് റാലി

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-11-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-11-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ     *മെഡിസിൻവിഭാഗം(17)* *ഡോ മൃദുൽകുമാർ*   *ജനറൽസർജറി(9)* *ഡോ.സി

സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിങ്ങിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്

കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിനിയും മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറുമായ പി.ദിവ്യശ്രീയെ (35) ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക

തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു

കേരളത്തിലെ  യാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ

അവസാനവട്ട കണക്കുകൂട്ടലുമായി മുന്നണികൾ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​ ​ആ​രം​ഭി​ക്കും.​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളാ​ണ്