കോട്ടയം ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ്.
ഇത്തവണ കോട്ടയം ലോക്സഭാമണ്ഡലം ആർക്കൊപ്പം?
കേരളാ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടുന്ന കോട്ടയം, പോര് കടുപ്പിക്കാന്‍ തുഷാര്‍ വെളളാപ്പളളിയും
റബ്ബര്‍ വിലിയിടിവ് പ്രധാന ചര്‍ച്ചയാവുന്ന ലോക്‌സഭാ മണ്ഡലമാണ് കോട്ടയം. ഇടത്, വലത് മുന്നണികളെ മാറി മാറി വിജയിപ്പിച്ച മണ്ഡലമാണിത്. 1952ല്‍ മണ്ഡലം സ്ഥാപിതമായി. 2019ലെ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു വിജയിച്ച തോമസ് ചാഴിക്കാടന്‍ ,കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് ജോസ് കെ.മാണിക്കൊപ്പം നില്‍ക്കുകയും, എല്‍.ഡി.എഫ് സഖ്യത്തിലേക്ക് മാറുകയും ചെയ്തു. ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനാണ്.
2019ലെ ഫലം
തോമസ് ചാഴിക്കാടന്‍ (കേരളാ കോണ്‍ഗ്രസ് എം)- ലഭിച്ച വോട്ട്-421046 ഭൂരിപക്ഷം-1,06,251
വി.എന്‍.വാസവന്‍ (സി.പി.എം) ലഭിച്ച വോട്ട്-3,14,787
അഡ്വ.പി.സി.തോമസ്- (കെ.ഇ.സി) ലഭിച്ച വോട്ട്-1,54,658
2024 സ്ഥാനാര്‍ത്ഥികള്‍
തോമസ് ചാഴിക്കാടന്‍ (കേരളാ കോണ്‍ഗ്രസ് എം)
കെ.ഫ്രാന്‍സിസ് ജോര്‍ജ് (കെ.ഇ.സി)
തുഷാര്‍ വെളളാപ്പളളി (ബി.ഡി.ജെ.എസ്)
മുന്‍ എം.പിമാര്‍
1952,62-മാത്യു മണിയങ്ങാട്.
1967-കെ.എം.എബ്രഹാം
1971-വര്‍ക്കി ജോര്‍ജ്
1977-സ്‌കറിയ തോമസ്
1984-കെ.സുരേഷ് കുറുപ്പ്
1989,1991-രമേശ് ചെന്നിത്തല
1996,98,99,2004-കെ.സുരേഷ് കുറുപ്പ്
2009,2014-ജോസ് കെ.മാണി
2019-തോമസ് ചാഴിക്കാടന്‍.
സാധ്യത
തോമസ് ചാഴിക്കാടന്‍ കേരളാ കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവ്, കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍, മുന്‍ നിയമസഭാ അംഗം, കെ.എം .മാണിയുടെ കുടുംബവുമായി അടുപ്പം, റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേദികള്‍ ഉപയോഗിച്ചു. ഒരു സി.എക്കാരനായി ഒദ്യോഗിക ജീവിതം ആരംഭിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ്- യു.ഡി.എഫിനോടൊപ്പം നിലയുറപ്പിച്ചു. 2014ല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് പിരിഞ്ഞു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപവല്‍ക്കരിച്ചു. നേരത്തെ ഇടുക്കി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.പിയായിരുന്നു.
തുഷാര്‍ വെളളാപ്പളളി-ബി.ഡി.ജെ.എസ് (ഭാരതീയ ധര്‍മ്മ ജന സേന) സംസ്ഥാധ്യക്ഷന്‍, റബ്ബര്‍ വില ഉയര്‍ത്താന്‍ പ്രവര്‍ത്തിക്കുമെന്ന് തുഷാര്‍ വെളളാപ്പളളി പറയുന്നു.