കേരള ബാങ്കില്‍ (കേരള സ്റ്റേറ്റ് കോ-ഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്) ക്ലര്‍ക്ക്/കാഷ്യര്‍, ഓഫിസ് അറ്റന്‍ഡന്റ് തസ്തികകളിലായി 479 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു (കാറ്റഗറി നമ്പര്‍ 63/2024 മുതല്‍ 66/2024 വരെ). ജനറല്‍ വിഭാഗത്തിലും സൊസൈറ്റി വിഭാഗത്തിലുമാണ് ഒഴിവുകള്‍. ക്ലര്‍ക്ക്/കാഷ്യര്‍: ജനറല്‍ വിഭാഗം-ഒഴിവുകള്‍ 115, ശമ്പളം 20,280-54,720 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യതകള്‍: കോമേഴ്‌സ് ബിരുദം അല്ലെങ്കില്‍ കോ ഓപ്പറേഷന്‍ പ്രത്യേക വിഷയമായി ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദവും സഹകരണത്തിലും ബിസിനസ് മാനേജ്‌മെന്റിലുമുള്ള ഹയര്‍ ഡിപ്ലോമയും (എച്ച്.ഡി.സി/എച്ച്.ഡി.സി.എം ആന്‍ഡ് ബി.എം/എച്ച്.ഡി.സി.എം/ജെ.ഡി.സി ) അല്ലെങ്കില്‍ ബി.എസ്‌സി കോ ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് ബിരുദം. പ്രായം: 18-40 വയസ്. നിയമാനുസൃത വയസിളവുണ്ട്.
സൊസൈറ്റി വിഭാഗത്തില്‍ 115 ഒഴിവുകളുണ്ട്്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെംബര്‍ സൊസൈറ്റികളില്‍ സ്ഥിരജോലിയുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായം: 18-50 വയസ്. അപേക്ഷിക്കുമ്പോള്‍ സര്‍വിസ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
ഓഫിസ് അറ്റന്‍ഡന്റ്: ജനറല്‍ വിഭാഗത്തില്‍ 125 ഒഴിവുകള്‍. ശമ്പളം 16,500-44,050 രൂപ. നേരിട്ടുള്ള നിയമനം.യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദധാരികള്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം: 18-40 വയസ് . നിയമാനുസൃത വയസിളവുണ്ട്.
സൊസൈറ്റി വിഭാഗത്തില്‍ 124 ഒഴിവുകള്‍ . കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെംബര്‍ സൊസൈറ്റികളിലെ മുഴുവന്‍ സമയ കണ്ടിജന്റ് ജീവനക്കാര്‍ക്കാണ് അവസരം. പ്രായപരിധി 18-50 വയസ് . മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരാകണം. ഓണ്‍ലൈനായി മേയ് 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.keralapsc.gov.in/notifications ലിങ്കില്‍ ലഭ്യമാണ്.