മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി ലോക്സഭാ നിയോജകമണ്ഡലം 2004ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കു കീഴിലായിരുന്നു. തുടര്‍ന്ന് മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങള്‍ പൊന്നാനിയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. 2024ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് കോട്ട തകര്‍ക്കാന്‍ എല്‍.ഡി.എഫ് കളത്തിലിറക്കിയത് മുന്‍ ലീഗ് സംസ്ഥാന നേതാവ് കെ.എസ്.ഹംസയെയാണ്. പരീക്ഷണം വിജയിക്കുമോയെന്ന് കാത്തിരിന്ന് കാണാം.
ഇത്തവണ പൊന്നാനി ആർക്കൊപ്പം?
പൊന്നാനിയില്‍ ലീഗ് കോട്ട തകര്‍ക്കാന്‍ സി.പി.എം രംഗത്തിറക്കിയത് മുന്‍ ലീഗുകാരനെയാണ്.
2019 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീര്‍ ആണ് പൊന്നാനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ലഭിച്ച വോട്ട് 521824,ഭൂരിപക്ഷം 1,93,273 .എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന് 328551 വോട്ടും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.ടി.രമയ്ക്ക് 110603 വോട്ടും ലഭിച്ചു.
മുന്‍ എം.പിമാര്‍
1952-വെളള ഈച്ചരന്‍,കെ.കേളപ്പന്‍
1962-ഇ.കെ.ഇമ്പിച്ചിബാവ
1967-സി.കെ.ചക്രപാണി
1971-എം.കെ.കൃഷ്ണന്‍
1977,80,84,89-ജി.എം.ബനാത്ത് വാല
1991-ഇബ്രാഹിം സുലൈമാന്‍ സേട്ട്
1996,98,99-ജി.എം.ബനാത്ത് വാല
2004-ഇ.അഹമ്മദ്
2009,2014,2019-ഇ.ടി.മുഹമ്മദ് ബഷീര്‍
2024ലെ സ്ഥാനാര്‍ത്ഥികള്‍
എം.പി.അബ്ദുള്‍ സമദ് സമദാനി (മുസ്ലിംലീഗ്)
കെ.എസ്.ഹംസ (സി.പി.എം)
നിവേദിത സുബ്രഹ്മണ്യന്‍ (ബി.ജെ.പി)
സാധ്യത
അബ്ദുല്‍ സമദ് സമദാനി-രാജ്യസഭയിലും ലോക്‌സഭയിലും അംഗം,മികച്ച വാഗ്മി, പ്രഭാഷകന്‍, അധ്യാപകന്‍, മത പണ്ഡിതന്‍.
കെ.എസ്.ഹംസ- മുസ്ലിംലീഗ് മുന്‍ സംസ്ഥാന നേതാവ്,പൊന്നാനി മണ്ഡലത്തില്‍ സുപരിചിതന്‍.
നിവേദിത സുബ്രഹ്മണ്യന്‍-മഹിളാ മോര്‍ച്ച നേതാവ്,മികച്ച സംഘാടക.