പാലക്കാട് ജില്ലയിൽപ്പെട്ട ചിറ്റൂർ, നെന്മാറ, തരൂർ, ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോക്സഭാ നിയോജകമണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപം നൽകിയത്. 2009 ലെ പൊതുതെരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ആലത്തൂർ ലോക്സഭാ മണ്ഡലം ഒരു പട്ടികജാതി സംവരണ മണ്ഡലമാണ്.
ഇത്തവണയും രമ്യ പാട്ടും പാടി ജയിക്കുമോ?
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടത്തിനാണ് ആലത്തൂര്‍ സാക്ഷ്യം വഹിച്ചത്. ഈ മണ്ഡലത്തില്‍ 2019 ല്‍ 80.34 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം
രമ്യ ഹരിദാസ് (കോണ്‍), ലഭിച്ച വോട്ട് 533815. ഭൂരിപക്ഷം-1,58,968.
പി.കെ.ബിജു (സി.പി.എം) ലഭിച്ച വോട്ട് 374847
ടി.വി.ബാബു (ബി.ഡി.ജെ.എസ്) ലഭിച്ച വോട്ട് 89837
2024 സ്ഥാനാര്‍ത്ഥികള്‍
ഡോ.ടി.എന്‍.സരസു (ബി.ജെ.പി)
മന്ത്രി കെ.രാധാകൃഷ്ണന്‍ (സി.പി.എം)
രമ്യ ഹരിദാസ് (കോണ്‍)
മുന്‍ എം.പിമാര്‍
2009-ഡോ.പി.കെ.ബിജു (സി.പി.എം)
2014-ഡോ.പി.കെ.ബിജു (സി.പി.എം)
2019-രമ്യ ഹരിദാസ് (കോണ്‍)
സാധ്യതകള്‍
രമ്യാ ഹരിദാസ്-നിലവിലെ ആലത്തൂര്‍ എം.പി, ഇത്തവണയും പാട്ടും പാടി ജയിക്കുമെന്ന പ്രതീക്ഷ, ലോക്‌സഭയിലെ ശക്തമായ വനിതാ സാന്നിധ്യം, 2019ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വനിതാ പാര്‍ലമെന്റേറിയന്‍. കോഴിക്കോട് ജില്ലയിലെ കുന്നമംഗലം മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആയിരുന്നു.
മന്ത്രി കെ.രാധാകൃഷ്ണന്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന മന്ത്രി, മുന്‍ നിയമസഭാ സ്പീക്കര്‍, സി.പി.എമ്മിലെ ജനകീയനായ നേതാവ്. ചേലക്കര അസംബ്ലി മണ്ഡലത്തില്‍ നിന്നുളള എം.എല്‍.എ ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി.
ടി.എന്‍.സരസു- കോളേജ് അധ്യാപിക, മുന്‍ വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം നേരിട്ട പ്രിന്‍സിപ്പാള്‍. മോദിയുടെ പ്രഭാവം ആലത്തൂരില്‍ പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസം.