പരസ്പര വിദ്വേഷം, സ്പർധ എന്നിവ വളർത്തുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ
കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ പേജുകൾ നിരന്തരമായി പരിശോധിക്കുന്നുണ്ട്.വിദ്വേഷം വളർത്തുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും ശിക്ഷാർഹമാണ്. എല്ലാവരും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു. ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പ് സമാധാനപൂർണവും കാര്യക്ഷമവുമായി നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.