താമരശ്ശേരി: താമരശ്ശേരിയിൽ വീണ്ടും ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം. വീടുകളും, കടയും ആക്രമിത്തിനിരയാക്കി. ഒരാൾക്ക് വെട്ടേറ്റു. താമരശ്ശേരി തെക്കേ കുടുക്കിൽ മാജിദിൻ്റെ വീട്ടിലും, കയ്യേലിക്കുന്നുമ്മൽ ജലീലിൻ്റെ വീട്ടിലുമാണ് ആക്രമം നടത്തിയത് . തടയാന്‍ വന്ന കുടുക്കിൽ ഉമ്മരത്തെ വ്യാപാരിയായ കൂടത്തായി പുവ്വോട്ടിൽ നവാസിന് കടയിൽ വെച്ച് അക്രമികളുടെ വെട്ടേറ്റു.
മാസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരി അമ്പലമുക്കിൽ നടന്ന വെടിവെപ്പിലും വീട് ആക്രമണത്തിലും പ്രതിയായ അയ്യൂബും സംഘവുമാണ് അക്രമണത്തിന് പിന്നിൽ. പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇടക്കിടെ താമരശ്ശേരിയിൽ ലഹരി മാഫിയ സംഘങ്ങളുടെ അക്രമണം നടക്കുന്നതിൽ ജനങ്ങള്‍ രോഷാകുലരാണ്.
അതേസമയം ക്രമണത്തിൽ വ്യാപാരിക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികൾക്കായി അന്വേഷം ഊർജിതമാക്കി.സംഭവത്തിൽ മൂന്നു വാഹനങ്ങൾ പോലീസ് പിടികൂടി. ആക്രമിസംഘം സഞ്ചരിച്ച ഒരു ജീപ്പും, ഒരു ബൊളറോയും, ഒരു സ്കൂട്ടറുമാണ് കസ്റ്റഡിയിൽ എടുത്തത്, മൂന്നു വാഹനങ്ങളും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. ആക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അമ്പലമുക്ക് ലഹരി മാഫിയാ ആക്രമ കേസിലെ പ്രതികളായ ‘അയ്യൂബ്, ഫിറോസ്, ഫസൽ എന്ന കണ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമം. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശത്ത് നിന്ന് ആക്രമി സംഘത്തിന്‍റെ സ്കൂട്ടറും കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമി സംഘ തലവന്‍ അയ്യൂബിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവായതാണ്. ഇതിനിടെയാണ് ഇങ്ങനെയൊരു ആക്രമണം.