പൂരത്തിൻ്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി. ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗം അണിനിരത്തുന്ന ആനകളുടെ പട്ടിക പുറത്തിറക്കി.
തിരുവമ്പാടി വിഭാഗത്തിൻ്റെ ആനകൾ
തിരുവമ്പാടി ചന്ദ്രശേഖരൻ, തിരുവമ്പാടി കണ്ണൻ, തിരുവമ്പാടി അർജുനൻ, കുട്ടൻകുളങ്ങര അർജുനൻ, കുട്ടൻകുളങ്ങര ശ്രീനിവാസൻ, ശങ്കരക്കുളങ്ങര ഉദയൻ, ഗുരുവായൂർ സിദ്ധാർത്ഥൻ, ഗുരുവായൂർ ജൂനിയർ വിഷ്ണു, ഗുരുവായൂർ കൃഷ്ണനാരായണൻ, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരൻ, നന്തിലത്ത് ഗോപാലൻ, ഊക്കൻസ് കുഞ്ചു, പാറന്നൂർ നന്ദൻ, കുറുപ്പത്ത് ശിവശങ്കരൻ, പാക്കറ്റ് ചെറുപ്പുളശ്ശേരി മണികണ്ഠൻ, കരുവന്തല ഗണപതി, മച്ചാട് ഗോപാലൻ, മച്ചാട് ധർമൻ, വേമ്പനാട് അർജുനൻ, തടത്താവിള രാജശേഖരൻ, വട്ടമങ്കാവ് മണികണ്ഠൻ, പേരൂർ ശിവൻ, നന്തിലത്ത് കോവിഡ് കണ്ണൻ, വലിയപുരക്കൽ സൂര്യൻ, വലിയ പുരിക്കൽ ആര്യ നന്ദൻ, വയലൂർ പരമേശ്വരൻ, വേണാട് നീലകണ്ഠൻ, ട്രിനിറ്റി പാർത്ഥൻ, എഴുത്തുപുരക്കൽ ഗംഗ പ്രസാദ്, ആയയിൽ ഗൗരി നന്ദൻ, അയ്യപ്പത്ത് ബാലകൃഷ്ണൻ, വേമ്പനാട് വാസുദേവൻ, ചെറുശ്ശേരി രാജാവ്, ഒലയമ്പാടി ഭദ്രൻ, കടക്കച്ചാൽ ഗണേശൻ, വെളിമൺ കൊച്ചയ്യപ്പൻ, കോതറ കൃഷ്ണ, നന്തിലത്ത് ഗോപിക, അണ്ണൻ ചീരോത്ത് ചെറിയ രാജീവ്, കളപ്പുരക്കൽ ശ്രീദേവി, തിരുവമ്പാടി ലക്ഷ്മി.
പാറമേക്കാവ് വിഭാഗത്തിന്റെ ആനകൾ
പാറമേക്കാവ് കാശിനാഥൻ, ഗുരുവായൂർ ദേവസ്വം നന്ദൻ, എറണാകുളം ശിവകുമാർ, ഗുരുവായൂർ രാജശേഖരൻ, പല്ലാട്ട് ബ്രഹ്മദത്തൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, മച്ചാട് ജയറാം, ബാസ്റ്റിൻ വിനയ സുന്ദർ, തോട്ടക്കാട് വിനായകൻ, അരുണിമ, പാർത്ഥസാരഥി മുള്ളത്ത് ഗണപതി രാജേന്ദ്രൻ, ഉണ്ണിമങ്ങാട് ഗണപതി, ചെത്തല്ലൂർ ദേവീദാസൻ, പുതുപ്പള്ളി അർജുനൻ, വടകര ദേവീദാസൻ, കാള കുത്തൻ കണ്ണൻ, കൊളക്കാടൻ ഗണപതി, എഴുത്തച്ഛൻ ശങ്കരനാരായണൻ, കൂറ്റനാട് വിഷ്ണു, മനിശ്ശേരി രാജേന്ദ്രൻ, അമ്പാടി മാധവൻകുട്ടി, ബ്രാഹ്മണ ഗോവിന്ദൻകുട്ടി, ചാമപുഴ ഉണ്ണികൃഷ്ണൻ, വടക്കുംനാഥൻ ഗണപതി, വാഴ്വാടി കാശിനാഥൻ ,മരുതൂർ കുളങ്ങര മഹാദേവൻ, ഒല്ലൂർക്കര ജയറാം
മനുസ്വാമി മഠം വിനായകൻ, മനുസ്വാമി മഠം മനു, നാരായണൻ മയ്യനാട് ഗണേഷ് (പുതുപ്പള്ളി), ബാലുശ്ശേരി ഗജേന്ദ്രൻ, പ്ലാക്കാട്ട് കണ്ണൻ, പട്ടത്താനം കന്തൻ, ചെമ്പുക്കാവ് കൈലാസനാഥൻ, ചിറക്കൽ ഗണേശൻ, ഗോപികണ്ണൻ പൂതൃക്കോവിൽ, സാവിത്രി പള്ളിക്കൽ മോത്തി.