സെറിബ്രല്‍ പാള്‍സിയെ ഇച്ഛാശക്തി കൊണ്ട് നേരിട്ടു,ശാരിക സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിയായി

കൊയിലാണ്ടി: പരിമിതികളെ ഇച്ഛാശക്തി കൊണ്ട് നേരീട്ട് കീഴരിയൂര്‍ സ്വദേശി എ.കെ.ശാരിക സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922 റാങ്ക് കരസ്ഥമാക്കി.സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ചും ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തുകയെന്നത് ശാരികയുടെ ജീവിതാഭിലാഷമായിരുന്നു. കീഴരിയൂര്‍ എരമ്മന്‍ കണ്ടി ശശിയുടെയും രാഗിയുടെയും മകളാണ് ശാരിക.ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതയായ ശാരിക വീല്‍ചെയറിലിരുന്നാണ് ഈ സ്വപ്നനേട്ടം സ്വന്തമാക്കിയത്.ശാരികയുടെ ഈ നേട്ടം നാടിന്റെ അഭിമാനമാകുകയാണ്. കീഴരിയൂര്‍ കണ്ണോത്ത് യൂ.പി സ്‌കൂളിളിലായിരുന്നു ശാരിരയുടെ ഫ്രാഥമിക വിദ്യാഭ്യാസം.ജന്മനാ സെറിബ്രല്‍ പള്‍സിയെന്ന രോഗത്തിനടിമപ്പെട്ട ശാരികയ്ക്ക് ഇടത് കൈയുടെ മൂന്ന് കൈ വിരലുകള്‍ മാത്രമേ സ്വന്തമായി ചലിപ്പിക്കാനാന്‍ കഴിയുമായിരുന്നുളളു.എന്നിട്ടും പരസഹായമില്ലാതെയാണ് ഐ.എ.എസ് എന്ന ഗൗരവമേറിയ പരീക്ഷ എഴുതിയതും വിജിയിച്ചതും. ഒരുപാട് പരിമിതികളെ അതിജീച്ചാണ് ശാരിക സിവില്‍ സര്‍വീസ് പരീക്ഷയില്‍ 922 റാങ്ക് കരസ്ഥമാക്കിയത്.


2024-ലെ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായതിനെ തുടര്‍ന്ന് ജനുവരി 30-ന് ഡല്‍ഹിയില്‍ നടന്ന ഇന്റര്‍വ്യൂവില്‍ ശാരിക മികവ് തെളിയിച്ചു.ഇന്‍ര്‍വ്യുവില്‍ പങ്കെടുത്ത ശാരിക തികഞ്ഞ ആത്മ വിശ്വാസത്തിലായിരുന്നു.
സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഓണ്‍ലൈനായും, നേരിട്ടുമായിരുന്നു പരിശീലനം.ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ അബ്‌സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ സ്ഥാപകനും എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ജോബിന്‍ എസ്.കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം’ എന്ന പരിശീലനപദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ നേരിട്ടും ഓമ്# ലൈന്‍ ആയിട്ടുമായിരുന്നു പരിശീലനം. ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനാണ് മൂന്നുവര്‍ഷം മുന്‍പ് ഡോ. ജോബിന്‍ എസ്. കൊട്ടാരം ‘പ്രൊജക്റ്റ് ചിത്രശലഭം’ ആരംഭിച്ചത്.
ഒന്ന് മുതല്‍ ഏഴു വരെ കീഴരിയൂര്‍ കണ്ണോത്ത് യു. പി. സ്‌കൂളിലാണ് ശാരിക പഠിച്ചത്.എട്ട് മുതല്‍ പ്ലസ് ടു വരെ മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.പിന്നീട് കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു.ഐ.എ.എസ് ശാരികയുടെ സ്വപ്‌നമായിരുന്നു. അതാണ് ഇപ്പോള്‍ പൂവണിഞ്ഞത്.


തന്റെ സിവില്‍ സര്‍വ്വീസ് പ്രവേശന വിജയത്തിന് പിന്നില്‍ ഒരു നിഴലായി പ്രവര്‍ത്തിച്ചത് അമ്മയാണെന്ന് ശാരിക അഭിമാനത്തോടെ പറയുന്നു.എന്നും സ്‌കൂളില്‍ കൊണ്ട് പോകുന്നതും തിരിച്ചു വീട്ടില്‍ കൊണ്ട് വരുന്നതും അമ്മയാണ്. ഒരു കുഞ്ഞിനെ പോലെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നതും അമ്മയാണ്. ശാരികയ്ക്ക് ശക്തി പകര്‍ന്നു കൊണ്ട് എന്നും ഒപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ചില കൂട്ടുകാരുമുണ്ട.വിഷ്ണുമായ, സിയാനാ ലുലു, അനഘശ്രീ, സിനു… ഈ കൂട്ടുകാരികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ വിജയമെന്ന് ശാരിക പറയുന്നു.
ശാരികയ്ക്ക് പ്ലസ് ടു വിനു പഠിക്കുന്ന ഒരു അനിയത്തി കൂടി ഉണ്ട്.മേപ്പയ്യൂര്‍ എച്ച്.എസ്.എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവിക. അച്ഛന്‍ ചെറിയ ജോലിയുമായി ഖത്തറിലാണിപ്പോള്‍. സ്വന്തമായൊരു ഇലക്ട്രോണിക് വീല്‍ ചെയര്‍ ഉള്ളത് കൊണ്ട് ശാരികയ്ക്ക് അമ്മയെ ബുദ്ധിമുട്ടിക്കാതെ വീടിനുള്ളില്‍ ചലിക്കാന്‍ കഴിയുന്നുണ്ട്. ജോലി ഏതായാലും എവിടയായലും, നാടിന് വേണ്ടി,കഷ്ടപ്പെടുന്നവര്‍ക്കായി,അവശതയനുഭവിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കണം. അത് മാത്രമേ ലക്ഷ്യമുളളു-ശാരിക അഭിമാന ബോധത്തോടെ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കലക്ട്രേറ്റ് ക്യാമ്പസ്

Next Story

ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിലെ കൂത്തരങ്ങ് ഉണർന്നു

Latest from Local News

വീണുകിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് കൊയിലാണ്ടി ജിവിഎച്ച്എഎസ് എസ് ലെ പ്ലസ് വൺ വിദ്യാർത്ഥികൾ

കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ, ശിവാനി

വ​ട​ക​ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​കമായി പടരുന്നു; വ​ട​ക​ര ആ​ശ ആ​ശു​പ​ത്രി​യി​ലെ 20 ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം ബാ​ധ

വ​ട​ക​ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​കമായി പടരുന്നു. വ​ട​ക​രയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യായ ആശയി​ലെ 20 ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. ചോ​റോ​ട്, ആ​യ​ഞ്ചേ​രി, തി​രു​വ​ള്ളൂ​ർ

കൊയിലാണ്ടി മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി അന്തരിച്ചു

കൊയിലാണ്ടി : മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി (78) അന്തരിച്ചു. പരേതനായ കേളുകുട്ടിയുടെയും മാതുവിൻ്റെയും മകളാണ്. സഹോദരങ്ങൾ : ദേവകി, ബാലൻ

വനിതാ സാന്നിധ്യം വിപുലമാക്കാൻ കെ .എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മിറ്റി

പയ്യോളി : പെൻഷനേഴ്സ് പ്രവർത്തനരംഗത്തും, ലഹരി വിരുദ്ധ സമര രംഗത്തും, സ്ത്രീശക്തികരണ മേഖലയിലും വനിതാ സാന്നിധ്യം വിപുലമാക്കാൻ കേരള സ്റ്റേറ്റ് സർവീസ്

കോൺഗ്രസ്സ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണൻ അന്തരിച്ചു

മണിയൂർ : കോൺഗ്രസ്സ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണൻ (78) അന്തരിച്ചു. മണിയുരിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വം.