വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ ഹോളോഗ്രാം, ക്യൂആര്‍ കോഡ് എന്നീ സുരക്ഷാ മാര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് തീരുമാനം

 

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ ഹോളോഗ്രാം, ക്യൂആര്‍ കോഡ് എന്നീ സുരക്ഷാ മാര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് തീരുമാനിച്ചു. ഏപ്രില്‍ 29 മുതല്‍ പുതിയ സുരക്ഷാ ക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ നിലവില്‍ വരും. നോര്‍ക്ക റൂട്ട്‌സിലെ ഓതന്റിക്കേഷന്‍ ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി നിര്‍മിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്ന തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ അറ്റസ്റ്റേഷന്‍ സ്റ്റാമ്പിങ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ നോര്‍ക്ക റൂട്ട്‌സ് നിര്‍ബന്ധിതമായത്.

ഇതോടെ സര്‍ട്ടിഫിക്കറ്റുകളിന്‍ മേലുള്ള നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്റെ സാധുത ക്യൂആര്‍ കോഡ് റീഡറിന്റെ സഹായത്തോടെ പരിശോധിക്കാന്‍ കഴിയും. പുതുക്കിയ അറ്റസ്റ്റേഷന്‍ സ്റ്റാമ്പിങിന്റെ മാതൃകയുടെ പ്രകാശനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. രാജ്യത്ത് ആദ്യമായാണ് അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുന്നതെന്നും ഇത് നോര്‍ക്ക അറ്റസ്റ്റേഷന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി വ്യക്തമാക്കി.

നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഓഫീസര്‍ സുനില്‍ കെ ബാബു, സെന്റര്‍ മാനേജര്‍ സഫറുള്ള, അസിസ്റ്റന്റ് മാനേജര്‍ ജെന്‍സി ജോസി, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം

Next Story

ലോക്‌സഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇവിഎം- വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഓരോ നിയമസഭാ മണ്ഡലത്തിലെയും കേന്ദ്രത്തില്‍ തുടങ്ങി

Latest from Main News

കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ഉൾപ്പെടുത്തി കേരള പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തി

കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ഉൾപ്പെടുത്തി കേരള പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 286 പേരെ വിവിധ

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത്ഷാ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. അരിസ്റ്റോ ജംഗ്ഷന് സമീപം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനവിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വധശിക്ഷയുമായി

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹം കഴിക്കാൻ കേരള ഹൈക്കോടതി പരോൾ അനുവദിച്ചു

കേരള ഹൈക്കോടതി കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹം കഴിക്കാൻ അസാധാരണ നടപടിയിലൂടെ പരോൾ അനുവദിച്ചു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും അതേ

പുതിയ നവഗ്രഹ ശ്രീകോവിൽ പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു

പുതിയ നവഗ്രഹ ശ്രീകോവിൽ പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തിൽ