ലോക്‌സഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇവിഎം- വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഓരോ നിയമസഭാ മണ്ഡലത്തിലെയും കേന്ദ്രത്തില്‍ തുടങ്ങി

ലോക്‌സഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇവിഎം- വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഓരോ നിയമസഭാ മണ്ഡലത്തിലെയും കേന്ദ്രത്തില്‍ തുടങ്ങി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കമ്മീഷനിംഗ്.

സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇവിഎം കമ്മീഷനിംഗ് പ്രക്രിയ.

ജില്ലയിലെ കമ്മീഷനിംഗ് കേന്ദ്രങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശനം നടത്തി.

ഇവിഎം മെഷീന്‍ കമ്മീഷന്‍ സെന്ററുകളായ വെസ്റ്റിഹില്‍ പോളിടെക്‌നിക്, ഗവ ലോ കോളേജ്, ജെഡിടി ഇസ്ലാം ആര്‍ട്‌സ്് ആന്റ് സയന്‍സ് കോളേജ് വെള്ളിമാട്കുന്ന്, മീഞ്ചന്ത ആര്‍ട്‌സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ശ്രീ ഗോകുലം ആര്‍ട്‌സ് കോളേജ് ബാലുശ്ശേരി, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

ഇവിടെ ഡ്യൂട്ടിക്ക് നിയോഗിതരായ ഉദ്യോഗസ്ഥരുമായി കലക്ടര്‍ പ്രവര്‍ത്തനങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.

Leave a Reply

Your email address will not be published.

Previous Story

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ ഹോളോഗ്രാം, ക്യൂആര്‍ കോഡ് എന്നീ സുരക്ഷാ മാര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് തീരുമാനം

Next Story

യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി

Latest from Main News

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഒരാൾ

മലപ്പുറവും കോഴിക്കോടും ജപ്പാൻ ജ്വരം വ്യാപകമായി വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ്

കോഴിക്കോട്: ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയിൽ വ്യാപകമായി വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക രോഗനിരീക്ഷണ ഡാറ്റയുടെ