തൃശൂർ പൂരം ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദ​ഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജൻ

 

തൃശൂർ പൂരം ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദ​ഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജൻ. ഇതോടെ പൂരത്തിന്‍റെ   പ്രതിസന്ധി ഒഴിവായി. വെറ്റിനറി സംഘത്തിന്‍റെ  പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ല. വനം വകുപ്പിന്‍റെ  ഉത്തരവിൽ നിന്നും ഇത് ഉടനെ ഒഴിവാക്കും. പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പൂരം നല്ല രീതിയിൽ നടത്താൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആനകളുടെ രണ്ടാം വട്ട ഫിറ്റ്നസ് പരിശോധന ഒഴിവാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന സർട്ടിഫിക്കറ്റുള്ള ആനകളുടെ ഫിറ്റ്നസ് പുന:പരിശോധന അപ്രായോഗികമാണ്. ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഒഴിവാക്കിയിട്ടുണ്ട്. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പ്  ഉത്തരവിറക്കിയതിനെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആനകളെ നിയന്ത്രിക്കാൻ 80 അംഗ ആര്‍ആര്‍ടി സംഘം നിർബന്ധമാണെന്നും   വനം വകുപ്പിന്‍റെ ഡോക്ടർമാർ വീണ്ടും ആനകളെ പരിശോധിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെയാണ് വനംവകുപ്പിന്‍റെ ഡോക്ടര്‍മാര്‍ ആനകളെ വീണ്ടും പരിശോധിക്കുന്നത്. കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ആന ഉടമകളും ദേവസ്വങ്ങളും വ്യക്തമാക്കി. ഉത്തരവിലെ നിബന്ധനകൾ അപ്രായോഗിമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാടില്‍ മാറ്റം വരുത്തിയത്.

Leave a Reply

Your email address will not be published.

Previous Story

കഥകളി പഠനശിബിരത്തിനായി ചേലിയ ഒരുങ്ങുന്നു

Next Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; ചാലക്കുടി ആർക്കൊപ്പം??

Latest from Uncategorized

കൊയിലാണ്ടി അരങ്ങാടത്ത് ക്രിസ്റ്റൽ മെറ്റൽ വർക്സ് ഉടമ ബാബുരാജൻ അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് ക്രിസ്റ്റൽ മെറ്റൽ വർക്സ് ഉടമ ബാബുരാജൻ ( 69) അന്തരിച്ചു. കൊയിലാണ്ടി പഴയ ചിത്രാ ടാക്കിസിന് സമീപം സ്റ്റാൻലി

കീഴരിയൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു

കീഴരിയൂർ: ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ്, കീഴരിയൂർ വടക്കുംമുറി പോത്തിലാട്ട് താഴ ബാബുവിൻ്റെ വീടിന് സാരമായ കേടുപാടുകൾ

ദേശീയപാത നിർമ്മാണ പ്രവൃത്തി വേഗത്തിൽ ആക്കണം കർശന നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

ദേശീയപാത നിർമ്മാണ പ്രവൃത്തി വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി യുമായി ഷാഫി പറമ്പിൽ എംപി

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ആവളയിൽ യോഗം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി ആവളയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം

പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. അനുസ്മരണത്തിന്റെ