കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് ഇടുക്കി ലോക്സഭാ മണ്ഡലം. എറണാകുളം ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലവും ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ആദ്യം കമ്മ്യൂണിസ്റ്റുകാരെയും, പിന്നീട് കോണ്‍ഗ്രസുകാരെയും ഇടക്കാലത്ത് കേരളാ കോണ്‍ഗ്രസുകാരെയും വിജയിപ്പിച്ച മണ്ഡലം.
ഇത്തവണ ഇടുക്കി മണ്ഡലം ആർക്കൊപ്പം?
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസ് 1,71,053 വോട്ടിന് വിജയിച്ച മണ്ഡലമാണിത്. ഇത്തവണ ഡീന്‍ കുര്യാക്കോസും,2014ല്‍ വിജയിച്ച ഇടത് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജും തമ്മിലാണ് മത്സരം.
2019ലെ ഫലം
ഡീന്‍ കുര്യാക്കോസ്(കോണ്‍)ലഭിച്ച വോട്ട് 4,98,493 (ഭൂരിപക്ഷം-1,71,053)
ജോയ്‌സ് ജോര്‍ജ്(എല്‍.ഡി.എഫ്) 3,27,440
ബിജു കൃഷ്ണന്‍(എന്‍.ഡി.എ) 78,648
2024ലെ പോരാളികള്‍
ഡീന്‍ കുര്യാക്കോസ് (കോണ്‍)
ജോയ്‌സ് ജോര്‍ജ് (എ്ല്‍.ഡി.എഫ്)
സംഗീത വിശ്വനാഥന്‍ (ബി.ഡി.ജെ.എസ്)
മുന്‍ എം.പിമാര്‍
1967-പി.കെ.വാസുദേവന്‍ നായര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി)
1971-എം.എം.ജോസഫ് (കേരളാ കോണ്‍ഗ്രസ്)
1977-സി.എം.സ്റ്റീഫന്‍ (കോണ്‍)
1980-എം.എം.ലോറന്‍സ് (സി.പി.എം)
1984-പി.ജെ.കുര്യന്‍ (കോണ്‍)
1989,91-പാലാ കെ.എം.മാത്യു (കോണ്‍)
1996-എ.സി.ജോസ് (കോണ്‍)
1999,2004-കെ.ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍)
2001-പി.ടി.തോമസ്(കോണ്‍)
2014-അഡ്വ.ജോയ്‌സ് ജോര്‍ജ് (എല്‍.ഡി.എഫ്)
2019-ഡീന്‍ കുര്യാക്കോസ് (കോണ്‍)
സാധ്യതകള്‍
ഡീന്‍ കുര്യാക്കോസ്-യുവ പാര്‍ലമെന്റേറിയന്‍,സിറ്റിംഗ് എം.പി, കഴിഞ്ഞ തവണത്തെ മികച്ച ഭൂരിപക്ഷം
ജോയ്‌സ് ജോര്‍ജ്-മലയോര മേഖലയിലെ സ്വാധീനം, മുന്‍ എം.പി, ശക്തമായ ഇടതുപക്ഷ പിന്തുണ
സംഗീത വിശ്വനാഥന്‍-2021ല്‍ ഇടുക്കി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ,സുപരിചിത, മോഡിയുടെ വികസന മുന്നേറ്റം മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസം.