തൃശൂർ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. 2008ലാണ് ചാലക്കുടി ലോക്സഭാ മണ്ഡലം രൂപീകരിച്ചത്. ബെന്നി ബെഹന്നാൻ (കോൺഗ്രസ്) ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.
ഇത്തവണ ചാലക്കുടി ആർക്കൊപ്പം??
ചില ഇടവേളകളില്‍ ഇടതുപക്ഷത്തോടോപ്പം നിന്നുവെങ്കിലും ഭൂരിപക്ഷം വേളകളിലും വലതു ഭാഗത്തേക്കാണ് ചായ്‌വ്. സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവ് ഇ.ബാലാനന്ദന്‍ 1980ല്‍ വിജയിച്ച മണ്ഡലമാണിത്. ചാലക്കൂടി ആദ്യം അറിയപ്പെട്ടത് മുകുന്ദപുരം ലോക്‌സഭാമണ്ഡലമെന്നാണ്. 2008 ലാണ് മണ്ഡല പുനര്‍ നിര്‍ണ്ണയ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ചാലക്കുടിയായത്. കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ മുകുന്ദപുരം മണ്ഡലത്തിന് വേണ്ടി വാശി പിടിച്ചതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമൂട്ടിയായി നിന്നതും പോയ കാല ചരിത്രം. 2019ലെ ലോക്‌സബാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ബെന്നിബഹനാന്‍ 1,32,274 വോട്ടിനാണ് സിനിമാതാരം ഇന്നസെന്റിനെ തോല്‍പ്പിച്ചത്.
2019ലെ ഫലം
ബെന്നി ബഹനാന്‍ കോണ്‍ഗ്രസ്,വോട്ട് നില-4,73,444(ഭൂരിപക്ഷം-1,32,274)
ഇന്നസെന്‍റ് വറീദ്,സി.പി.എം വോട്ട് നില-3,41,170
എ.എന്‍.രാധാകൃഷ്ണന്‍,ബി.ജെ.പി വോട്ട് നില-1,28,996
പി.പി.മൊയ്തീന്‍ കുഞ്ഞ്(എസ്.ഡി.പി.ഐ) ലഭിച്ച വോട്ട്-4,687
ഇത്തവണത്തെ പോരാളികള്‍
ബെന്നിബെഹനാന്‍ (കോണ്‍ഗ്രസ്)
പ്രൊഫ.സി.രവീന്ദ്രനാഥ് (സി.പി.എം)
കെ.എം.ഉണ്ണികൃഷ്ണന്‍ (ബി.ജെ.പി)
അഡ്വ.ചാര്‍ലി പോള്‍ (ട്വന്റി,ട്വന്റി)
മുന്‍ എം.പി.മാര്‍
1952-കെ.ടി.അച്ചുതന്‍-കോണ്‍
മുകുന്ദപരം ആയപ്പോള്‍
1957-നാരായണന്‍ കുട്ടി മേനോന്‍ (സി.പി.ഐ)
1962,67-പനമ്പളളി ഗോവിന്ദമേനോന്‍ (കോണ്‍)
1971,77-എ.സി.ജോര്‍ജ് (കോണ്‍)
1980-ഇ.ബാലാനന്ദന്‍ (സി.പി.എം)
1984-കെ.മോഹന്‍ദാസ് (കേരളാ കോണ്‍ഗ്രസ്)
1989,91-സാവിത്രി ലക്ഷ്മണന്‍ (കോണ്‍)
1996-പി.സി.ചാക്കോ (കോണ്‍)
1989-എ.സി.ജോസ് (കോണ്‍)
1999-കെ.കരുണാകരന്‍ (കോണ്‍)
2004-ലോനപ്പന്‍ നമ്പാടന്‍ (സി.പി.എം)
ചാലക്കുടിയായപ്പോള്‍
2009-കെ.പി.ധനപാലന്‍ (കോണ്‍)
2014-ഇന്നസെന്റ് വരീദ് (സി.പി.എം)
2019-ബെന്നി ബഹനാന്‍ (കോണ്‍)
ചാലക്കുടി മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍
കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ജില്ല)
പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് (എറണാകുളം ജില്ല)
സാധ്യതകള്‍
ബെന്നി ബഹനാന്‍- കഴിഞ്ഞ തവണത്തെ മികച്ച ഭൂരിപക്ഷം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, നിലവിലെ എം.പി.
സി.രവീന്ദ്രനാഥ്- മുന്‍ മന്ത്രി, ഏവര്‍ക്കും സ്വീകാര്യന്‍.
കെ.എം.ഉണ്ണികൃഷ്ണന്‍- ബി.ജെ.പി യുടെ ചാലക്കുടി മണ്ഡലത്തിലെ വളര്‍ച്ച, മോദിയുടെ വികസനനയം.
അഡ്വ.ചാര്‍ലി പോള്‍-ട്വന്റി ട്വന്റിയുടെ വളര്‍ച്ച, ഇടത് വലത് മുന്നണികള്‍ക്ക് ഭീഷണി. നിഷ്പക്ഷ വോട്ട് ലക്ഷ്യമിട്ടുളള പ്രവര്‍ത്തനം.