യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി

/

യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി. എമിറേറ്റ്‌സിന്റെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ദുബായിലേക്കുള്ള വിമാനങ്ങളും, ഇന്‍ഡിഗോയുടെയും എയര്‍ അറേബ്യയുടെയും ഷാര്‍ജയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു.

യുഎയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നേരത്തെ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഫ്ലൈ ദുബായിയുടെയും എമിറൈറ്റ്സിന്റെയും ഇന്‍ഡിഗോയുടെയും വിമാനങ്ങളാണ് റദ്ദാക്കിയത്. കൊച്ചി – ദുബായ് സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി – ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി – ഷാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ വിമാനവും റദ്ദാക്കിയിരുന്നു.

കനത്ത മഴ ദുബായ് വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ഇന്ന് ദുബായില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ദുബായില്‍ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്.

കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു. പ്രതികൂല സാഹചര്യം മെച്ചപ്പെടുന്നതുവരെ അടുത്തുള്ള ലഭ്യമായ എയര്‍പോര്‍ട്ടിലേക്ക് വിമാനങ്ങള്‍ തിരിച്ചുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

ലോക്‌സഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇവിഎം- വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഓരോ നിയമസഭാ മണ്ഡലത്തിലെയും കേന്ദ്രത്തില്‍ തുടങ്ങി

Next Story

നടുവണ്ണൂരിൽ മുതിർന്ന പൗരന്മാരെ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

Latest from Main News

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് നിർമ്മിച്ച വീടിൻ്റെ താക്കോല്‍ കൈമാറി

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്  കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിനായി നിര്‍മ്മിച്ച വീടിൻ്റെ താക്കോല്‍ കൈമാറി. മന്ത്രി

എലത്തൂര്‍ യുവതിയുടെ കൊലപാതകം: പ്രതി വൈശാഖിനെതിരെ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി പൊലീസ്

കോഴിക്കോട് എലത്തൂരില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതി വൈശാഖിനെതിരെ നിര്‍ണായക തെളിവുകള്‍ പൊലീസ് കണ്ടെത്തി. പ്രതിയുടെ പീഡനവും ജീവന്‍ ഭീഷണിയും വ്യക്തമാക്കുന്ന

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ : അന്തിമ പട്ടിക ഫെബ്രുവരി 21-ന്

2026-ലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലുമായി (SIR 2026) ബന്ധപ്പെട്ട് 2025 ഡിസംബർ 23-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 2026

ഇന്ത്യ–യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭത്തിലേക്ക് ; ഫെബ്രുവരി 12ന് രാജ്യവ്യാപക പൊതുപണിമുടക്ക്

ദില്ലി: ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 12ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം പ്രതിഷേധ

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും*

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും *ജില്ലാ കളക്ടര്‍ പദ്ധതി