പൂരം കാണാനെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് വിയുമായി ചേര്‍ന്ന് ക്യൂആര്‍ കോഡ് ബാന്‍ഡ് പുറത്തിറക്കി

തൃശൂര്‍: പൂരം കാണാനെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് വിയുമായി ചേര്‍ന്ന് ക്യൂആര്‍ കോഡ് ബാന്‍ഡ് പുറത്തിറക്കി. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കിയ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായിരുന്നു വി.

ദശലക്ഷക്കണക്കിന് പൂരപ്രേമികള്‍ തടിച്ചു കൂടുന്ന തേക്കിന്‍കാട് മൈതാനിയിലെ തൃശ്ശൂര്‍ പൂരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നാണ്. ഈ തിരക്കിനിടെ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുന്നതും പോലീസ് അവരെ കണ്ടെത്താന്‍ കഷ്ടപ്പെടുന്നതും പതിവ് കാഴ്ചയാണ്. പൂരം പോലെയുള്ള വലിയ പരിപാടികളിലെ ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് വി കേരള പൊലീസുമായി ചേര്‍ന്ന് ഈ നൂതന ക്യൂആര്‍ കോഡ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

തൃശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ല പൊലീസ് മേധാവി അങ്കിത് അശോകന്‍ ഐപിഎസ് വി ക്യൂആര്‍ കോഡ് ബാന്‍ഡ് പ്രകാശനം ചെയ്തു. വോഡഫോണ്‍ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം, വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്‍റുമായ ബിനു ജോസ്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ തൃശൂര്‍ സോണല്‍ മാനേജര്‍ സുബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതും ഏളുപ്പവും ആക്കുന്നതിനായി സാങ്കേതിക വിദ്യയിലൂന്നിയുള്ള വിവിധ സേവനങ്ങളും മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളും കൊണ്ടുവരുന്നതില്‍ വി എന്നും മുന്‍പന്തിയിലാണെന്ന് വോഡഫോണ്‍ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം പറഞ്ഞു. ദശലക്ഷക്കണക്കിന് പൂരപ്രേമികള്‍ ഒത്തുചേരുന്ന തേക്കിന്‍കാട് മൈതാനിയില്‍ നിരവധി കുട്ടികളെയാണ് കൂട്ടം തെറ്റി കാണാതാവുന്നത്. ബി സംവണ്‍സ് വി എന്ന കാമ്പയിനിലൂടെ സമൂഹത്തിന്റെ ഒത്തൊരുമയും ഉള്‍ക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്ന വിയുടെ ക്യൂആര്‍ കോഡ് സാങ്കേതിക വിദ്യ വലിയ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പൊലീസിന് സഹായകരമാകും. കേരള പൊലീസുമായി ചേര്‍ന്നുള്ള ഈ ഉദ്യമത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഈ പ്രവൃത്തിയില്‍ ഓരോ പൗരനും തങ്ങള്‍ക്കൊപ്പം ചേരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൂരത്തിനിടെ നേരിട്ടിരുന്ന ഒരു വലിയ വെല്ലുവിളിക്ക് പരിഹാരമെന്നോണം വിയുമായി ചേര്‍ന്ന് നൂതനമായ ഒരു സംവിധാനം പുറത്തിറക്കിയതില്‍ സന്തോഷമുണ്ടെന്ന് ജില്ല പൊലീസ് മേധാവി അങ്കിത് അശോകന്‍ ഐപിഎസ് പറഞ്ഞു. തിരക്കിനിടെ കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അവരെ സുരക്ഷിതമായി കണ്ടെത്തുന്നതിലും വിയുടെ സുരക്ഷ ക്യൂആര്‍ കോഡ് സാങ്കേതിക വിദ്യ കേരള പോലീസിന് വലിയ തോതില്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂരനഗരിയിലെ വിയുടെ സ്റ്റാളില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്താല്‍ വി ക്യൂആര്‍ കോഡ് ബാന്‍ഡുകള്‍ ലഭിക്കും. കേരള പോലീസുമായി ചേര്‍ന്ന് 8086100100 എന്ന പൂരം ഹെല്‍പ്പ് ലൈന്‍ നമ്പറും വി പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ജയരാജന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; പരാതി നല്‍കുമെന്ന് കെ.കെ രമ

Next Story

കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം

Latest from Main News

സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉടൻ പുന:സ്ഥാപിക്കണം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

കോഴിക്കോട്: പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും, മുൻകാല പെൻഷൻകാർക്ക് പ്രയോജനകരമല്ലാത്ത കേന്ദ്ര സർക്കാരിൻറെ ഫിനാൻസ് ബിൽ 2025 പിൻവലിക്കണമെന്നും

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനെയും  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദ്വാരപാലക ശില്പത്തിൽ

‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കി നിർമ്മിക്കുന്ന ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം നാളെ

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക് സിബിഷൻ ഗ്രൗണ്ടിൽ നാളെ (20ന്)