മീഡിയ അക്കാദമി പിജി ഡിപ്ലോമ: മെയ് 15 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2024 മെയ്‌ 31ന് 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സ് ഇളവുണ്ട്. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്.

വിശദ വിവരങ്ങള്‍ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍. അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷ നൽകേണ്ട അവസാന തീയതി മെയ് 15. ഫോണ്‍: 0484-2422275, 9539084444, 8086138827.

Leave a Reply

Your email address will not be published.

Previous Story

ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

Next Story

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കലക്ട്രേറ്റ് ക്യാമ്പസ്

Latest from Local News

കുന്നുമ്മൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്

ചികിത്സ മുതൽ വീട് നിർമ്മാണത്തിന് വരെ സഹായം, പോലീസ് സഹകരണ സംഘം ‘സുരക്ഷിതബാങ്ക്’ മാതൃകയായി

തിരുവനന്തപുരം : തിരുവനന്തപുരം പൊലീസ് സഹകരണ സംഘം സംസ്ഥാനത്ത് തന്നെ സുരക്ഷിതമായ സഹകരണ ബാങ്കായി മാറി. 1978-ൽ ചെറിയ തുടക്കത്തിൽ നിന്നുയർന്ന

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.