സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ്‌ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാര്‍ഥ് രാംകുമാറിന്റെ നാലാമത്തെ സിവിൽ സർവീസ് നേട്ടമാണിത്. 2022 ൽ 121 ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവിൽ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.

മലയാളികളായ വിഷ്ണു ശശികുമാര്‍ 31ാം റാങ്കും അര്‍ച്ചന പിപി 40ാം റാങ്കും രമ്യ ആര്‍ 45ാം റാങ്കും നേടിയിട്ടുണ്ട്. കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോര്‍ജ് (93), ജി ഹരിശങ്കര്‍ (107), ഫെബിന്‍ ജോസ് തോമസ് (133) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.

ഫലം അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://upsc.gov.in/

1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്‌. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിന്‍ പരീക്ഷ നടന്നു. മെയിന്‍സ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.

Leave a Reply

Your email address will not be published.

Previous Story

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടത് ദേശീയ നേതാക്കള്‍ കോഴിക്കോട് ജില്ലയില്‍

Next Story

“കളിആട്ടം” ആനന്ദം തളിർക്കുന്ന മാനവോത്സവം; ആലങ്കോട് ലീലാകൃഷ്ണൻ

Latest from Main News

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടിക്കാൻ തീവ്രശ്രമം: മയക്കുവെടി വയ്ക്കാനും കൂട് സ്ഥാപിക്കാനും ഉത്തരവ്

കണിയാമ്പറ്റ, പനമരം മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ തുടരുന്ന കടുവയെ തിരികെ കാടുകയറ്റാനുള്ള തീവ്രശ്രമം വനം വകുപ്പ് ഊർജിതമാക്കി. തെർമൽ ഡ്രോൺ ഉൾപ്പെടെയുള്ള

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും

  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും.

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്നലെ വൻ ആശ്വാസം നൽകിയ വിപണിയിൽ 1120 രൂപയായിരുന്നു പവന് കുറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ വർദ്ധനവ്.

സൈബർ തട്ടിപ്പിലൂടെ പണം കവർന്ന കേസിൽ ബിഗ് ബോസ് താരം അറസ്റ്റിൽ

കോഴിക്കോട്: സൈബർ തട്ടിപ്പിലൂടെ പണം കവർന്ന കേസിൽ ബിഗ് ബോസ് താരം അറസ്റ്റിൽ. ബിഗ് ബോസ് സീസണ്‍ നാലിലെ റണ്ണറപ്പായിരുന്ന ബ്ലെസ്‌ലി